ETV Bharat / sports

ലിവര്‍പൂളിന് വീണ്ടും തിരിച്ചടി; മൂന്നാം ജയവുമായി നീലപ്പട

author img

By

Published : Feb 8, 2021, 8:26 PM IST

ലിവര്‍പൂളിന്‍റെ വലകാത്ത അലിസണ്‍ ബെക്കറുടെ തുടര്‍ പിഴവുകളിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി വമ്പന്‍ ജയം സ്വന്തമാക്കിയത്

അലിസണ് പിഴച്ചു വാര്‍ത്ത  ലിവര്‍പൂളിന് തോല്‍വി വാര്‍ത്ത  ട്യുഷലിന് ജയം വാര്‍ത്ത  alisson mistake news  tuchel win news  liverpool win news
ആന്‍ഫീല്‍ഡ്

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ തുടര്‍ച്ചയായി കാലിടറുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇന്നലെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ തോല്‍വി. ഗോള്‍രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷമായിരുന്നു പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ ലിവര്‍പൂളിന്‍റെ വല നിറച്ചത്. സിറ്റിക്ക് ഗുണ്ടോന്‍(49, 73) ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ റഹീം സ്റ്റര്‍ലിങ്(76), ഫില്‍ ഫോഡന്‍(83) എന്നിവര്‍ ഓരോ ഗോള്‍ സ്വന്തമാക്കി. വല കാത്ത അലിസണ്‍ ബെക്കര്‍ വരുത്തിയ പിഴവുകളാണ് ലിവര്‍പൂളിന് വിനയായത്. 63-ാം മിനിട്ടില്‍ മുഹമ്മദ് സല ലിവര്‍പൂളിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ആന്‍ഫീല്‍ഡിലെ ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 50ഉം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 45ഉം പോയിന്‍റാണുള്ളത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ പുതിയ പരിശീലകന്‍ തോമസ് ട്യുഷലിന് കീഴില്‍ ചെല്‍സി തുടര്‍ച്ചയായ മൂന്നാം ജയം നേടി. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നീലപ്പട പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ മേസണ്‍ മൗണ്ടിന്‍റെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. രണ്ടാം പകുതിയില്‍ 10 മിനിട്ടിന് ശേഷം അന്‍റോണിയോ റുഡിഗറിന്‍റെ സെല്‍ഫ് ഗോളിലൂടെ ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ സമനില വഴങ്ങിയെങ്കിലും മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ജോര്‍ജിന്യോ പെനാല്‍ട്ടിയിലൂടെ ചെല്‍സിക്ക് ജയം സമ്മാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.