പാരീസ്: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുള്‍പ്പെടെ പിഎസ്‌ജിയുടെ നാല് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു.
മെസിക്ക് പുറമെ ലെഫ്റ്റ് ബാക്ക് ജുവാന്‍ ബെര്‍നറ്റ്, മിഡ്‌ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല, ബാക്ക് അപ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റികോ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ നിലവില്‍ ഐസൊലേഷനിലാണെന്നും ക്ലബ് വ്യക്തമാക്കി.
ഫ്രഞ്ച് കപ്പില്‍ തിങ്കളാഴ്‌ച അര്‍ധരാത്രി ഫെഗ്നിസിനെ നേരിടാനിരിക്കെയാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ജനുവരി 9 വരെ നെയ്മർ ബ്രസീലിൽ ചികിത്സ തുടരുമെന്നും ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്.