ബാഴ്‌സലോണ വിട്ട ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഫ്രഞ്ച് ഭീമൻമാരായ പി.എസ്.ജിയിൽ ചേക്കേറിയേക്കുമെന്ന് റിപ്പോർട്ട്. താരം ക്ലബ്ബുമായി രണ്ട് വർഷത്തെ കരാറിൽ ധാരണയായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു.
മെസി എത്തുന്നതോടെ സൂപ്പർ താരം കെയ്‌ലിൻ എംബാപ്പെ പി.എസ്.ജി വിട്ടേക്കുമെന്നാണ് സൂചന. ബാഴ്‌സ വിട്ടതിന് പിന്നാലെ പി.എസ്.ജി മേധാവി മൗറീഷ്യോ പോഷെറ്റിനോ മെസിയുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് താരം ക്ലബ്ബിലേക്ക് മാറാൻ സന്നദ്ധത പ്രകടിപ്പിച്ചത്.
ഒരാഴ്‌ചക്കുള്ളിൽ ക്ലബ്ബുമായുള്ള കരാറിൽ താരം ഒപ്പുവെയ്‌ക്കുമെന്നാണ് അനൗദ്യോഗിക വിവരം. താരം പി.എസ്.ജിയില്‍ എത്തുമെന്ന് ഖത്തർ രാജകുടുംബാംഗം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
-
Negotiations are officially concluded. And announce later #Messi #Paris_Saint_Germain pic.twitter.com/BxlmCfARII
— خلـــيفة بـــن حمـــد آلــ ثانــــــي (@khm_althani) August 6, 2021 " class="align-text-top noRightClick twitterSection" data="
">Negotiations are officially concluded. And announce later #Messi #Paris_Saint_Germain pic.twitter.com/BxlmCfARII
— خلـــيفة بـــن حمـــد آلــ ثانــــــي (@khm_althani) August 6, 2021Negotiations are officially concluded. And announce later #Messi #Paris_Saint_Germain pic.twitter.com/BxlmCfARII
— خلـــيفة بـــن حمـــد آلــ ثانــــــي (@khm_althani) August 6, 2021
READ MORE: മെസി എവിടേക്ക്....പി.എസ്.ജിയോ സിറ്റിയോ? ആരാധകർ കാത്തിരിക്കുന്നു
മുൻ ബാഴ്‌സ താരവും മെസിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ ബ്രസീലിയൻ താരം നെയ്‌മർ കളിക്കുന്ന ക്ലബ്ബാണ് പി.എസ്.ജി. കൂടാതെ അർജന്‍റീനയിൽ മെസിയുടെ സഹ കളിക്കാരൻ കൂടിയായ എയ്‌ഞ്ചൽ ഡി മരിയയും പി.എസ്.ജിയുടെ താരമാണ്.
ഇത് കൂടാതെ തന്നെ മെസിയുടെ വരവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത താങ്ങാനും ഫ്രഞ്ച് ഭീമൻമാരായ പി.എസ്.ജിക്ക് സാധിക്കും. മുൻ ബാഴ്‌സ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്‌റ്റർ സിറ്റിയും മെസിയെ സ്വന്തമാക്കാൻ മുന്നിലുണ്ടായിരുന്നു.
എന്നാൽ ഇംഗ്ലണ്ടിന്‍റെ സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയതിനാൽ മെസിയെ ക്ലബ്ബിലെത്തിക്കുമെന്ന് ഗ്വാർഡിയോള വ്യക്‌തമാക്കിയിട്ടുണ്ട്.
READ MORE: ഒടുവില്‍ അത് സംഭവിച്ചു, ഇനി മെസിയില്ലാത്ത ബാഴ്‌സ...
ബാഴ്‌സലോണയുമായുള്ള 21 വർഷം നീണ്ട കരാറാണ് മെസി കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. 13-ാം വയസിൽ ബാഴ്‌സയിലെത്തിയ മെസി തുടർന്നും ക്ലബ്ബില്‍ കളിക്കുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നങ്ങൾ കാരണം താരം കരാർ പുതുക്കാതെ ക്ലബ് വിടുകയായിരുന്നു.