ETV Bharat / sports

മെസി പിഎസ്‌ജിയിലേക്ക്; കരാർ രണ്ട് വര്‍ഷത്തേക്ക്

author img

By

Published : Aug 10, 2021, 5:10 PM IST

Updated : Aug 10, 2021, 5:46 PM IST

ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം എഫ്‌സി ബാഴ്‌സലോണയോട് വിട പറഞ്ഞത്.

Lionel Messi  Paris Saint-Germain  ലയണല്‍ മെസി  പാരീസ് സെന്‍റ് ജെർമെയ്ന്‍‌  Barcelona  ബാഴ്‌സലോണ
മെസി പിഎസ്‌ജിയിലേക്ക്; രണ്ട് വര്‍ഷക്കരാറില്‍ ധാരണയെന്ന് റിപ്പോര്‍ട്ട്

പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജെർമനുമായി (പിഎസ്‌ജി) സൂപ്പര്‍ താരം ലയണല്‍ മെസി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 35 മില്യൺ യൂറോയുടെ (41 ദശലക്ഷം ഡോളര്‍ ) വാര്‍ഷിക കരാറില്‍ രണ്ട് വര്‍ഷത്തേക്കാണ് 34കാരനായ താരം പിഎസ്‌ജിയുമായി ധാരണയിലെത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ മെസി തയ്യാറായാല്‍ 35 ദശലക്ഷം യൂറോ കൂടി സൈനിങ്- ഓണ്‍ ഫീയായി താരത്തിന് ലഭിക്കും. ടീമിന്‍റെ 10ാം നമ്പര്‍ ജഴ്സി നെയ്‌മര്‍ക്ക് നല്‍കിയതിനാല്‍ 19ാം നമ്പര്‍ ജഴ്സിയാവും പിഎസ്‌ജി താരത്തിന് നല്‍കുക.

  • IT'S HAPPENING: An agreement has been found this morning between PSG and Leo Messi.

    The player is now expected in Paris for medical. pic.twitter.com/cGGu7KfnFG

    — Leo Messi 🔟 (@WeAreMessi) August 10, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം എഫ്‌സി ബാഴ്‌സലോണയോട് വിട പറഞ്ഞത്. ക്ലബുമായുള്ള 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച താരം വാര്‍ത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയിരുന്നു.

Also read: 'നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും'; തിയാഗോ മെസിയുടെ മാസ് മറുപടി

താന്‍ ഇതാഗ്രഹിച്ചിരുന്നില്ലെന്നും 50 ശതമാനം വരെ വേതനം കുറച്ചും ക്ലബില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നതായും മെസി പറഞ്ഞിരുന്നു.

Last Updated : Aug 10, 2021, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.