ETV Bharat / sports

ഫ്രാന്‍സിലും ഫോട്ടോഫിനിഷ് ; ലീഗ് വണ്ണില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍

ഗോള്‍ വ്യതിയാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ലീഗ് വണ്ണില്‍ കിരീട ജേതാക്കളെ തീരുമാനിക്കുക. ഇത്തവണ ലില്ലിയും പിഎസ്‌ജിയും മൊണോക്കോയുമാണ് കപ്പടിക്കാന്‍ മത്സരിക്കുന്നത്.

author img

By

Published : May 22, 2021, 2:53 PM IST

പിഎസ്‌ജി കപ്പടിച്ചു വാര്‍ത്ത  ലീഗ് വണ്‍ പോരാട്ടം വാര്‍ത്ത  പാരീസിലെ പോരാട്ടം വാര്‍ത്ത  paries fight news  ligue one news  psg one cup news
ലീഗ് വണ്‍

പാരീസ് : ഫ്രഞ്ച് ലീഗ് വണ്ണിലെ കിരീട ജേതാക്കളെ നിര്‍ണയിക്കുന്ന ഫോട്ടോ ഫിനിഷ് മത്സരങ്ങള്‍ക്ക് തിങ്കളാഴ്‌ച പുലര്‍ച്ചെ തുടക്കമാകും. ടേബിള്‍ ടോപ്പറായ ലില്ലിയും നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജിയും ലീഗിലെ രണ്ട് മത്സരങ്ങളിലായി ഇറങ്ങും. രണ്ടാം സ്ഥാനക്കാരായ പിഎസ്‌ജിയേക്കാള്‍ ഒരു പോയിന്‍റിന്‍റെ മുന്‍തൂക്കം മാത്രമേ ടേബിള്‍ ടോപ്പറായ ലില്ലിക്കുള്ളൂ. ലീഗിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. 20 ടീമുകള്‍ക്കും ഓരോ മത്സരം വീതമാണ് ശേഷിക്കുന്നത്.

ദുര്‍ബലരായ ബ്രെസ്റ്റാണ് ലീഗിലെ അവസാന മത്സരത്തില്‍ പിഎസ്‌ജിയുടെ എതിരാളികള്‍. ലില്ലി നിര്‍ണായക മത്സരത്തില്‍ ആങ്കേഴ്‌സിനെയും നേരിടും. ആങ്കേഴ്‌സിനെതിരായ മത്സരത്തില്‍ ലില്ലി സമനിലയെങ്കിലും വഴങ്ങിയാലേ പിഎസ്‌ജിയുെടെ പ്രതീക്ഷകള്‍ സജീവമാകൂ. ലില്ലി സമനില വഴങ്ങുകയും പിഎസ്ജി ജയം സ്വന്തമാക്കുകയും ചെയ്‌താല്‍ നെയ്‌മര്‍ക്കും കൂട്ടര്‍ക്കും കപ്പ് നിലനിര്‍ത്താനാകും. ആറാം തവണ ലീഗില്‍ കപ്പുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് കരുത്തര്‍. പുതിയ പരിശീലകന്‍ പൊച്ചെറ്റീനോയ്ക്ക് കീഴില്‍ രണ്ടാമത്തെ കപ്പ് കൂടിയാണ് പിഎസ്‌ജി ലക്ഷ്യമിടുന്നത്. മറുഭാഗത്ത് പിഎസ്‌ജി പരാജയപ്പെട്ടാല്‍ ലില്ലിക്ക് ഇത്തവണ കപ്പുറപ്പിക്കാം. 2010-11 സീസണ് ശേഷം ആദ്യമായാണ് ലില്ലിക്ക് കപ്പുയര്‍ത്താന്‍ അവസരം ലഭിക്കുന്നത്. ഒരു ദശാബ്‌ദത്തിന് ശേഷം കിരീടം നേടാനുള്ള അവസരമാണ് ലില്ലിക്ക് ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ വായനക്ക്: ഗോളടിച്ചാല്‍ ലെവന്‍ഡോവ്‌സ്‌കിക്ക് അപൂര്‍വ നേട്ടം; ബയേണ്‍ ഇന്നിറങ്ങും

മൂന്നാം സ്ഥാനക്കാരായ മൊണോക്കോയ്ക്കും കിരീടം നേടാന്‍ അവസരമുണ്ട്. തിങ്കളാഴ്‌ച പുലര്‍ച്ചെ നടക്കുന്ന പോരാട്ടത്തില്‍ ടേബിള്‍ ടോപ്പറായ ലില്ലിയും നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജിയും പരാജയപ്പെടുകയും വലിയ മാര്‍ജിനില്‍ മൊണോക്കോ ജയിക്കുകയും ചെയ്താല്‍ ആ സ്വപ്നം സഫലമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.