പത്തനംതിട്ട: കോന്നിയില്‍ മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്നയാൾ മരത്തിൽ കുടുങ്ങി. കുമ്മണ്ണൂർ സ്വദേശി ജലീലാണ് (49) മരത്തിൽ കുടുങ്ങിയത്. ഇന്ന് (ഒക്‌ടോബര്‍ 5) രാവിലെയാണ് സംഭവം. കോട്ടയം അന്തിച്ചന്ത ജങ്ഷനിലെ സ്വകാര്യ സ്ഥാപനത്തിന് അരികെയുള്ള മരം മുറിക്കുന്നതിനിടെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇടത് ഭാഗത്ത് സ്ട്രോക്ക് വന്ന് ജലീല്‍ തളർന്ന് അവശനാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹായി പ്രസാദ് ജലീല്‍ താഴെ വീഴാതിരിക്കാന്‍ മരത്തോട് ചേർത്തുകെട്ടി. തുടർന്ന് അഗ്നി രക്ഷ സേനയെ വിവരം അറിയിക്കുകയും ചെയ്‌തു.
വിവരം അറിഞ്ഞ് പത്തനംതിട്ട ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരത്തിന് മുകളിൽ കയറി അതിസാഹസികമായാണ് ജലീലിനെ താഴെയിറക്കിയത്. റെസ്ക്യൂ നെറ്റിൽ കയറ്റിയാണ് ഇദ്ദേഹത്തെ താഴെയെത്തിച്ചത്. തുടർന്ന് സേനയുടെ വാഹനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
Also Read: രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം