ETV Bharat / sports

എഫ്‌സി ഗോവക്കൊപ്പം ഇനി ലെപ്‌സിഗ് പന്ത് തട്ടും; യുവ താരങ്ങള്‍ക്ക് അവസരം

എഫ്‌സി ഗോവയുടെ യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലാകും ജര്‍മന്‍ ക്ലബുമായുണ്ടാക്കിയ കരാറിലൂടെ ലക്ഷ്യമിടുന്നത്

author img

By

Published : Nov 12, 2020, 6:16 PM IST

എഫ്‌സി ഗോവക്ക് കരാര്‍ വാര്‍ത്ത  സ്‌ട്രാറ്റജിക് പാര്‍ട്ട്‌ണര്‍ഷിപ്പ് വാര്‍ത്ത  ആര്‍ബി ലെപ്‌സിഗ് വാര്‍ത്ത  fc goa contract news  strategic partners news  rb leipzig news
ഗോവ, ലെപ്‌സിഗ്

പനാജി: ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബുമായി സ്ട്രാറ്റജിക് പാര്‍ട്‌ണര്‍ഷിപ്പ് പ്രഖ്യാപിച്ച് എഫ്‌സി ഗോവ. ആര്‍ബി ലെപ്‌സിഗിന്‍റെ സൗകര്യങ്ങള്‍ ഉപയോഗിക്കാനും അവരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനുമാണ് എഫ്‌സി ഗോവ ധാരണയില്‍ എത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ബുണ്ടസ് ലീഗയിലെ കരുത്തര്‍ ഇനി എഫ്‌സി ഗോവക്ക് പരിശീലകരെയും മറ്റ് സൗകര്യങ്ങളും നല്‍കും. യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലാകും കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. യുവതാരങ്ങള്‍ക്ക് ലെപ്‌സിഗിന്‍റെ പരിശീലന കേന്ദ്രത്തില്‍ ട്രെയിന്‍ ചെയ്യാനുള്ള അവസരം ലഭിക്കും. പുതിയ കരാറിലെത്തിയ വിവരം ഗോവ മനോഹരമായ വീഡിയോക്കൊപ്പമാണ് പുറത്ത് വിട്ടത്.

2009ല്‍ രൂപീകരിച്ച ആര്‍ബി ലെപ്‌സിഗിന് 2016ല്‍ ബുണ്ടസ് ലീഗയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് 2017-18 സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ക്ലബ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനും ക്ലബിന് സാധിച്ചു. ഓസ്‌ട്രിയ ആസ്ഥാനമായ റെഡ്‌ബുള്ളിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ആര്‍ബി ലെപ്‌സിഗ്. ലോകമെമ്പാടുമായി നാല് ഫുട്‌ബോള്‍ ക്ലബുകള്‍ റെഡ്‌ബുള്ളിന്‍റെ അധീനതയിലുണ്ട്.

ഐഎസ്എല്‍ ആറാം സീസണില്‍ സെമി ഫൈനല്‍ വരെ എത്തി പുറത്തായ ടീമാണ് എഫ്‌സി ഗോവ. സെമി ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പട്ടാണ് ഗോവ പുറത്തായത്. ഈ സീസണിലെ മത്സരങ്ങള്‍ നവംബര്‍ 20ന് ഗോവയില്‍ തുടക്കമാകും. മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.