കൊവിഡിന് ശേഷമുള്ള ഫുട്‌ബോള്‍ ലോകം നിരവധി മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പന്തുരുളുന്നതിനൊപ്പം കളിക്കളവും താരങ്ങളും മാറുകയാണ്. ഇത്തവണ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക യുവേഫ പ്രഖ്യാപിച്ചപ്പോഴും ആ മാറ്റം ദൃശ്യമായി. യുവേഫ ഇത്തവണ പുറത്തുവിട്ട ചുരുക്ക പട്ടികയില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ല. ഒരു ദശാബ്‌ദത്തിനിടെ റൊണാള്‍ഡോയോ, മെസിയോ ഇല്ലാതെ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്. ഇരുവരില്‍ ഒരാളുടെ സാന്നിധ്യമെങ്കിലും ഈ കാലയളവില്‍ പട്ടികയില്‍ ഉണ്ടായിരുന്നു.
-
🥇 De Bruyne, Lewandowski or Neuer for UEFA Men's Player of the Year?
— UEFA (@UEFA) September 23, 2020 " class="align-text-top noRightClick twitterSection" data="
Who is your Women's Player of the Year?
Men's Coach of the Year?
Women's Coach of the Year?
See the nominees: 👇
">🥇 De Bruyne, Lewandowski or Neuer for UEFA Men's Player of the Year?
— UEFA (@UEFA) September 23, 2020
Who is your Women's Player of the Year?
Men's Coach of the Year?
Women's Coach of the Year?
See the nominees: 👇🥇 De Bruyne, Lewandowski or Neuer for UEFA Men's Player of the Year?
— UEFA (@UEFA) September 23, 2020
Who is your Women's Player of the Year?
Men's Coach of the Year?
Women's Coach of the Year?
See the nominees: 👇
ജര്‍മന്‍ കരുത്തരും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായ ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് മുന്നേറ്റ താരം റോബെര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും നായകനും ജര്‍മന്‍ താരവുമായ മാന്വല്‍ ന്യൂയറുമാണ് പട്ടികയില്‍ ഇടം പിടിച്ച രണ്ടുപേര്‍. മൂന്നാമനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ മുന്നേറ്റ താരം കെവിന്‍ ഡി ബ്രൂയിനും ഇടം നേടി.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ഒക്‌ടോബര്‍ ഒന്നിന് വേദിയില്‍ വെച്ച് പുരസ്‌കാര പ്രഖ്യാപനം നടക്കും.
കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകള്‍ മാത്രമാണ് മെസിയും റൊണാള്‍ഡോയും സ്വന്തമാക്കിയത്. അതേസമയം ലെവന്‍ഡോവ്‌സ്‌കിയുടെ പേരില്‍ 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ഉള്ളത്. ബയേണിന് ട്രിപ്പിള്‍ കിരീടം നേടിക്കൊടുത്ത പ്രകടനമാണ് ടീമിന്‍റെ വല കാത്ത നായകന്‍ മാന്വല്‍ ന്യൂയറിന് അനുകൂലമായത്. ബുണ്ടസ് ലീഗ, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ് കിരീടങ്ങളാണ് കഴിഞ്ഞ തവണ ബയേണ്‍ സ്വന്തമാക്കിയത്. ബെല്‍ജിയത്തിന് വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും നടത്തിയ തകർപ്പൻ പ്രകടനമാണ് ഡി ബ്രുയിനെ ചുരുക്കപ്പട്ടികയില്‍ ഉൾപ്പെടുത്തിയത്.
2010-11, 2014-15 സീസണുകളില്‍ മെസിയും 2013-14, 2015-16, 2016-17 സീസണുകളില്‍ റൊണാള്‍ഡോയും പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടികയില്‍ ബയേണിന്‍റെ കോച്ച് ഹാന്‍സ് ഫ്ലിക്കും ലിവര്‍പൂളിന്‍റെ കോച്ച് യൂര്‍ഗന്‍ ക്ലോപ്പം ഇടം പിടിച്ചു. ഇരുവരും ക്ലബുകള്‍ക്ക് കഴിഞ്ഞ സീസണില്‍ ചരിത്ര നേട്ടങ്ങളാണ് ഉണ്ടാക്കി കൊടുത്തത്.