പാരീസ്: അര്‍ജന്‍റീനന്‍ പരിശീലകന്‍ മൗറിന്യോ പൊച്ചെറ്റീനോക്ക് കീഴില്‍ ഫ്രഞ്ച് ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി പിഎസ്‌ജി. അഗേഴ്‌സിനെതിരായ മത്സരത്തിലെ രണ്ടാം പകുതിയില്‍ ലെവിന്‍ കുര്‍സാവയാണ് പിഎസ്‌ജിക്കായി വല കുലുക്കിയത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് ഫ്രഞ്ച് ലീഗ് വണ്ണിലെ നിലവിലെ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊച്ചെറ്റീനോ ഇല്ലാതെയാണ് പിഎസ്‌ജി ലീഗ് മത്സരത്തിനിറങ്ങിയത്. പൊച്ചെറ്റീനോ നിലവില്‍ ഐസൊലേഷനില്‍ തുടരുകയാണ്.
-
⌛️ FT in Angers. (0-1)
— Paris Saint-Germain (@PSG_English) January 16, 2021 " class="align-text-top noRightClick twitterSection" data="
3⃣ points on the road with an improved second half!#SCOPSG pic.twitter.com/WnrPTBVogg
">⌛️ FT in Angers. (0-1)
— Paris Saint-Germain (@PSG_English) January 16, 2021
3⃣ points on the road with an improved second half!#SCOPSG pic.twitter.com/WnrPTBVogg⌛️ FT in Angers. (0-1)
— Paris Saint-Germain (@PSG_English) January 16, 2021
3⃣ points on the road with an improved second half!#SCOPSG pic.twitter.com/WnrPTBVogg
അതേസമയം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ താരം മോയിസ് കിയന്‍ മുന്നേറ്റത്തിന്‍ നേതൃത്വം നല്‍കിയ മുന്നേറ്റ നിരക്കൊപ്പം എംബാപ്പെയും നെയ്‌മറും ഡിമരിയയും അണിനിരന്നു. 1-3-2-4-1 ഫോര്‍മേഷനിലായിരുന്നു പിഎസ്‌ജി അഗേഴ്‌സിനെ നേരിട്ടത്. പന്തടക്കത്തിന്‍റെ കാര്യത്തിലും പാസുകളുടെ കാര്യത്തിലും മുന്നില്‍ നിന്ന പിഎസ്‌ജി ഗോളവസരങ്ങളുടെ കാര്യത്തില്‍ പിന്നോട്ട് പോയി. പിഎസ്‌ജി മൂന്നും അഗേഴ്‌സ് നാലും ഗോളവസരങ്ങളാണുണ്ടാക്കിയത്. അതേസമയം ഷോട്ടുകളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും ചേര്‍ന്ന് 22 തവണ വെടിയുതിര്‍ത്തു. 11 ഷോട്ടുകള്‍ വീതമാണ് ഇരുഭാഗത്ത് നിന്നുമുണ്ടായത്.
പിഎസ്‌ജിക്ക് വേണ്ടി പൊച്ചെറ്റീനോ കഴിഞ്ഞ ദിവസം പരിശീലക വേഷത്തില്‍ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ട്രോഫി ദെ ചാമ്പ്യന്‍ കിരീടമാണ് പൊച്ചെറ്റീനോ സ്വന്തമാക്കിയത്. നെയ്‌മര്‍ ഉള്‍പ്പെടെ തിരിച്ചെത്തിയ സാഹചര്യത്തില്‍ പിഎസ്‌ജി പൊച്ചെറ്റീനോക്കൊപ്പം പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നാണ് കരുതുന്നത്. ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ കൂടുതല്‍ താരങ്ങളെ പാരീസിലെത്തിക്കാനും പുതിയ പരിശീലകന് പദ്ധതികളുണ്ട്.