മാന്‍ഡ്രിഡ് : ലാ ലിഗയുടെ (LaLiga 2021-22) പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് റയല്‍ മാഡ്രിഡ് (Real Madrid FC). ഗ്രനാഡയ്‌ക്കെതിരെ (Granada) തകര്‍പ്പന്‍ ജയം നേടിയാണ് റയല്‍ വീണ്ടും പോയിന്‍റ് പട്ടികയുടെ (Ponit table) തലപ്പത്തെത്തിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗ്രനാഡയെ റയല്‍ തകര്‍ത്തത്.
മാർക്കോ അസെൻസിയോ (19ാം മിനുട്ട്), നാച്ചോ(25ാം മിനുട്ട് ), വിനീഷ്യസ് ജൂനിയർ (56ാം മിനുട്ട്), ഫെർലാൻഡ് മെൻഡി(76 മിനുട്ട്) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. 34ാം മിനുട്ടില്‍ ലൂയി സുവാരസാണ് ഗ്രനാഡയ്‌ക്കായി ലക്ഷ്യം കണ്ടത്.
67ാം മിനുട്ടില്‍ മോൻചു ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായതോടെ 10 പേരുമായാണ് ഗ്രനാഡ കളി പൂർത്തിയാക്കിയത്. മത്സരത്തിന്‍റെ 69 ശതമാനവും പന്ത് കൈവശം വയ്‌ക്കാന്‍ റയലിനായി. ഓണ്‍ ടാര്‍ഗറ്റിലേക്ക് റയല്‍ 10 ഷോട്ടുകളുതിര്‍ത്തപ്പോള്‍ മൂന്ന് ശ്രമങ്ങള്‍ മാത്രം നടത്താനേ ഗ്രനാഡയ്‌ക്കായുള്ളൂ.
also read: Premier League | എവർട്ടണെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി, വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
ഇതോടെ 13 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയത്തോടെ 30 പോയിന്‍റാണ് റയലിനുള്ളത്. മൂന്ന് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഒരു മത്സരത്തില്‍ സംഘം തോല്‍വി വഴങ്ങി. 14 മത്സരങ്ങളില്‍ 29 പോയിന്‍റുള്ള റയല്‍ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്. 13 മത്സരങ്ങളില്‍ നിന്ന് 28 പോയന്‍റുള്ള സെവിയ്യയാണ് മൂന്നാമത്.