മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് സമനില കുരുക്ക്. താരതമ്യേന ദുര്‍ബലരായ റയല്‍ ബെറ്റിസിനോട് ഗോള്‍രഹിത സമനില വഴങ്ങിയ റയല്‍ മാഡ്രിഡ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
-
🏁 FT: @realmadriden 0-0 @RealBetis_en #Emirates | #RealMadridRealBetis pic.twitter.com/lw6y9bhqSN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 24, 2021 " class="align-text-top noRightClick twitterSection" data="
">🏁 FT: @realmadriden 0-0 @RealBetis_en #Emirates | #RealMadridRealBetis pic.twitter.com/lw6y9bhqSN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 24, 2021🏁 FT: @realmadriden 0-0 @RealBetis_en #Emirates | #RealMadridRealBetis pic.twitter.com/lw6y9bhqSN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 24, 2021
ലീഗിലെ ഈ സീസണില്‍ അഞ്ച് മത്സരങ്ങളാണ് റയലിന് ശേഷിക്കുന്നത്. ഇത്തവണ ലാലിഗയില്‍ കനത്ത കിരീട പോരാട്ടമാണ് നടക്കുന്നത്. അടുത്ത മാസം രണ്ടിന് ഒസാസുനക്കെതിരെയാണ് റയല്‍ മാഡ്രിഡിന്‍റെ അടുത്ത ലീഗ് പോരാട്ടം.
റയലിനെ കൂടാതെ ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡും കരുത്തരായ ബാഴ്‌സലോണയുമാണ് കിരീട പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന് 73ഉം റയലിന് 71ഉം ബാഴ്‌സലോണക്ക് 68ഉം പോയിന്‍റ് വീതമാണുള്ളത്. അത്‌ലറ്റിക്കോക്ക് ആറും ബാഴ്‌സക്ക് ഏഴും മത്സരങ്ങളാണ് ശേഷിക്കുന്നത്.
ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയും വിയ്യാറയലും നേര്‍ക്കുനേര്‍ വരും. രാത്രി 7.45നാണ് മെസിയുടെയും കൂട്ടരുടെയും എവേ പോരാട്ടം.