ETV Bharat / sports

LA LIGA: ലാലിഗയിൽ അടിപതറി വമ്പൻമാർ, ബാഴ്‌സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും തോൽവി - ബാഴ്‌സയെ അട്ടിമറിച്ച റയൽ ബെറ്റിസ്

LA LIGA: ബാഴ്‌സലോണയെ എതിരില്ലാത്ത ഒരു ഗോളിന് റയൽ ബെറ്റിസ് അട്ടിമറിച്ചപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് മല്ലോർക്ക തകർത്തു. അതേസമയം റയല്‍ സോസിഡാഡിനെ തകര്‍ത്ത് കരുത്തരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം നിലനിർത്തി

LA LIGA  REAL BETIS BEAT BARCELONA  REAL MADRID WON AGAINST REAL SOCIEDED  ലാലിഗ  ബാഴ്‌സലോണക്ക് തോൽവി  സാവി ബാഴ്‌സ  ലാലിഗയിൽ അത്റ്റലിക്കോ മാഡ്രിഡിന് തോൽവി  ബാഴ്‌സയെ അട്ടിമറിച്ച റയൽ ബെറ്റിസ്  ഒന്നാം സ്ഥാനം നിലനിർത്തി റയല്‍ മാഡ്രിഡ്
LA LIGA: ലാലിഗയിൽ അടിപതറി വമ്പൻമാർ, ബാഴ്‌സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി
author img

By

Published : Dec 5, 2021, 9:20 AM IST

Updated : Dec 5, 2021, 12:39 PM IST

മാഡ്രിഡ്: ലാലിഗയിൽ ബാഴ്‌സലോണയെ അട്ടിമറിച്ച് റയൽ ബെറ്റിസ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ ബെറ്റിസിന്‍റെ വിജയം. 79-ാം മിനിട്ടിൽ ജുവാൻമിയാണ് ബെറ്റിസിന്‍റെ വിജയഗോൾ നേടിയത്. അതേസമയം പുതിയ പരിശീലകൻ സാവിയുടെ കീഴിൽ ബാഴ്‌സയുടെ ആദ്യത്തെ തോൽവിയാണിത്.

മത്സരത്തിൽ പൂർണമായ ആധിപത്യം ബാഴ്‌സക്കായിരുന്നെങ്കിലും വിജയം റയൽ ബാറ്റിസിനൊപ്പമായിരുന്നു. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ബെറ്റിസ് വിജയഗോൾ സ്വന്തമാക്കിയത്. ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 30 പോയിന്‍റുമായി ബെറ്റിസ് മൂന്നാം സ്ഥാനത്തെത്തി. 23 പോയിന്‍റുമായി ബാഴ്‌സ ഏഴാം സ്ഥാനത്താണ്.

അട്ടിമറിയുമായി മല്ലോർക്ക

ശക്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് മല്ലോർക്ക. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ തോൽവി. മല്ലോർക്കക്കായി ഫ്രാങ്കോ റുസോ, തക്കിഫുസ കുബോ എന്നിവർ ഒരോ ഗോൾ വീതം നേടിയപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിനായി മാത്യൂസ് കുൻഹ ഗോൾ നേടി.

ഗോൾ രഹിത സമനിലയിൽ കലാശിച്ച ആദ്യ പകുതിക്കൊടുവിൽ 68-ാം മിനിട്ടിൽ കുൻഹയിലൂടെ അത്ലറ്റിക്കോ മാഡ്രിഡാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 80-ാം മിനിട്ടിൽ റുസോയിലൂടെ മല്ലോർക്ക തിരിച്ചടിച്ചു. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും അത്‌ലറ്റിക്കോയെ ഞെട്ടിച്ചുകൊണ്ട് ഇഞ്ച്വറി ടൈമിന്‍റെ ആദ്യ മിനിട്ടിൽ കുബോ വിജയ ഗോൾ നേടി.

15 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമുൾപ്പെടെ 29 പോയിന്‍റുമായി നാലാം സ്ഥാനത്താണ് അത്ലറ്റിക്കോ. 16 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുള്ള മല്ലോർക്ക 12-ാം സ്ഥാനത്താണ്.

ഒന്നാമനായി റയൽ

മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡിനെ തകര്‍ത്ത് കരുത്തരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിച്ചു. സോസിഡാഡിന്‍റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.

47-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെയാണ് റയല്‍ മുന്നിലെത്തുന്നത്. പിന്നാലെ 57-ാം മിനിറ്റില്‍ ജോവിച്ച് തന്നെ റയലിന്‍റെ ലീഡുയര്‍ത്തി. അതേസമയം 17-ാം മിനിറ്റില്‍ പരിക്കേറ്റ കരീം ബെന്‍സേമ കളംവിട്ടത് റയലിന് തിരിച്ചടിയായി.

ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റുമായി റയൽ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. രണ്ടാമതുള്ള സെവിയ്യയേക്കാള്‍ (31) എട്ടു പോയന്‍റിന്‍റെ ലീഡുണ്ട് റയലിന്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുള്ള സോസിഡാഡ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ALSO READ: പ്രീമിയർ ലീഗ്: ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം, സിറ്റിക്കും ലിവർപൂളിനും ജയം

Last Updated : Dec 5, 2021, 12:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.