മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിര്‍ണായകം. ഒസാസുനക്കും ആല്‍വേസിനം എതിരായ മത്സരങ്ങളില്‍ വിജയിച്ചാലെ ബാഴ്‌സലോണക്ക് ഈ സീസണില്‍ കിരീടം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയെങ്കിലും നിലനിര്‍ത്താനാകൂ.
അതേസമയം ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് അടുത്ത മത്സരത്തില്‍ വില്ലാറയലിനെ നേരിടും. ജയിച്ചാല്‍ സീസണില്‍ റയലിന് കിരീടം ഉറപ്പിക്കാം. ഒസാസുനക്ക് എതിരായ മത്സരത്തില്‍ ബാഴ്‌സലോണ പരാജയപ്പെട്ടാലും റയലിന് കപ്പില്‍ മുത്തമിടാന്‍ സാധിക്കും. ഇരു മത്സരങ്ങളും ജൂലൈ 17ന് പുലര്‍ച്ചെ 12.30ന് നടക്കും. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 83 പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് 79 പോയിന്‍റാണുള്ളത്.
-
🍿 Real Madrid vs Villarreal CF
— LiveScore (@livescore) July 16, 2020 " class="align-text-top noRightClick twitterSection" data="
🍿 FC Barcelona vs C.A. Osasuna
🍿 Getafe CF vs Atletico de Madrid
A huge night in @LaLiga with 10 matches being played and the title on the line 🇪🇸🏆
Check out the Matchday 37 preview 👀
👉: https://t.co/91mLhFdYYI #LaLigaSantander pic.twitter.com/wC4torAOBb
">🍿 Real Madrid vs Villarreal CF
— LiveScore (@livescore) July 16, 2020
🍿 FC Barcelona vs C.A. Osasuna
🍿 Getafe CF vs Atletico de Madrid
A huge night in @LaLiga with 10 matches being played and the title on the line 🇪🇸🏆
Check out the Matchday 37 preview 👀
👉: https://t.co/91mLhFdYYI #LaLigaSantander pic.twitter.com/wC4torAOBb🍿 Real Madrid vs Villarreal CF
— LiveScore (@livescore) July 16, 2020
🍿 FC Barcelona vs C.A. Osasuna
🍿 Getafe CF vs Atletico de Madrid
A huge night in @LaLiga with 10 matches being played and the title on the line 🇪🇸🏆
Check out the Matchday 37 preview 👀
👉: https://t.co/91mLhFdYYI #LaLigaSantander pic.twitter.com/wC4torAOBb
ഇതിനകം 33 തവണ റയല്‍ മാഡ്രിഡ് സ്‌പാനിഷ് ലാലിഗ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിരീടത്തില്‍ മുത്തമിട്ട ശേഷം ഇതാദ്യമായാണ് റയലിന് കിരീടം സ്വന്തമാക്കാന്‍ അവസരം ഒരുങ്ങുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിലേക്ക് കൂടുമാറിയ ശേഷവും സിനദന്‍ സിദാന്‍ പരിശീലകനായ ശേഷവുമുള്ള ആദ്യ കിരീട നേട്ടത്തിനാണ് ഇപ്പോള്‍ റയലിന് അവസരം ഒരുങ്ങുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയായിരുന്നു മഹാമാരിക്ക് തൊട്ടുമുമ്പ് വരെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ കൊവിഡിനെ അതിജീവിച്ച് ലീഗില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ തുടര്‍ ജയങ്ങളുമായി റയല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയായിരുന്നു.