മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഴ്‌സലോണക്ക് തിരിച്ചടി. ഗ്രാനഡക്കെതിരായ നൗ കാമ്പ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ പരാജയം. ആദ്യപകുതിയില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍ഡേഡ് ലയണല്‍ മെസിയിലൂടെ മുന്നിലെത്തിയ ബാഴ്‌സക്ക് രണ്ടാം പകുതിയില്‍ ലീഡ് നിലനിര്‍ത്താനായില്ല. വെനസ്വേലന്‍ ഫോര്‍വേഡ് ഡാര്‍വിന്‍ മച്വിസും സെന്‍റര്‍ ഫോര്‍വേഡ് ജോര്‍ജ് മൊലിനയും ഗ്രാനഡക്കായി ഗോള്‍ സ്വന്തമാക്കി.
-
Full Time pic.twitter.com/JoGxBPL5MX
— FC Barcelona (@FCBarcelona) April 29, 2021 " class="align-text-top noRightClick twitterSection" data="
">Full Time pic.twitter.com/JoGxBPL5MX
— FC Barcelona (@FCBarcelona) April 29, 2021Full Time pic.twitter.com/JoGxBPL5MX
— FC Barcelona (@FCBarcelona) April 29, 2021
മത്സരത്തില്‍ പരാജയപ്പെട്ടതോടെ ലീഗില്‍ ടേബിള്‍ ടോപ്പറാകാനുള്ള അവസരം റൊണാള്‍ഡ് കോമാന്‍റെ ശിഷ്യന്‍മാര്‍ക്ക് നഷ്‌ടമായി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഗ്രാനഡ എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. മെയ് മൂന്നിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ബാഴ്‌സലോണ വലന്‍സിയെ നേരിടുമ്പോള്‍ ഗ്രാനഡ മെയ് രണ്ടിന് നടക്കുന്ന പോരാട്ടത്തില്‍ കാഡിസിനെ നേരിടും.
ലീഗിലെ ഈ സീസണില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാനിരിക്കുന്നത്. ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡും നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും കരുത്തരായ ബാഴ്‌സലോണയും സെവിയ്യയും തമ്മലാണ് മത്സരം. എല്ലാ ടീമുകള്‍ക്കും അഞ്ച് മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്. സീസണിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍ നാല് ടീമുകള്‍ക്കും നിര്‍ണായകമാകും.