ETV Bharat / sports

മെസി മാജിക്കില്‍ ബാഴ്‌സ; ലാലിഗയില്‍ 'ടോപ്പ്‌ ത്രി' പോരാട്ടം

ഇതോടെ ബാഴ്‌സലോണക്കായി 50 ഫ്രീ കിക്ക് ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ മെസി ലാലിഗയിലെ ഈ സീസണില്‍ 28 ഗോളുകളുമായി ഒന്നാമതാണ്

messi magic news  barcelona win news  messi with double goal news  മെസി മാജിക്ക് വാര്‍ത്ത  ബാഴ്‌സലോണക്ക് ജയം വാര്‍ത്ത  മെസിക്ക് ഇരട്ട ഗോള്‍ വാര്‍ത്ത
മെസി
author img

By

Published : May 3, 2021, 9:13 AM IST

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കപ്പടിക്കാനുള്ള 'ടോപ്‌ ത്രി' പോരാട്ടം തുടരുന്നു. ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡും നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും കരുത്തരായ ബാഴ്‌സലോണയും തമ്മിലാണ് കിരീട പോര്. ലീഗില്‍ മൂന്ന് വമ്പന്‍മാര്‍ക്കും ശേഷിക്കുന്നത് നാല് വീതം മത്സരമാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന് 76ഉം റയലിനും ബാഴ്‌സക്കും 74ഉം പോയിന്‍റ് വീതമാണുള്ളത്. ലീഗില്‍ അവസാനം നടന്ന മത്സരങ്ങളില്‍ മൂവരും ജയം സ്വന്തമാക്കി.

ബാഴ്‌സലോണ ഇന്ന് പുലര്‍ച്ചെ നടന്ന ലാലിഗയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയെ പരാജയപ്പെടുത്തി. സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് ബാഴ്‌സയുടെ ജയം. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് മെസി മാജിക്കിന് വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല സ്റ്റേഡിയം സാക്ഷിയായത്. പെനാല്‍ട്ടി ഷോട്ട് പാഴായെങ്കിലും തുടര്‍ന്ന് ബോക്‌സിന് മുന്നില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ മെസി ബാഴ്‌സക്കായി അക്കൗണ്ട തുറന്നു. ഫ്രീ കിക്കിലൂടെയാണ് മെസിയുടെ രണ്ടാമത്തെ ഗോള്‍. ഇത്തവണ വലന്‍സിയയുടെ പ്രതിരോധത്തിന് മുകളിലൂടെ തൊടുത്ത ഹാഫ്‌ വോളി വലത് ക്രോസ് ബാറില്‍ തട്ടിയ ശേഷം ഗോള്‍വല ചലിപ്പിച്ചു. ബാഴ്‌സക്കായി ഫ്രഞ്ച് ഫോര്‍വേഡ് അന്‍റോണിയോ ഗ്രീസ്മാനും ഗോള്‍ നേടി.

ബാഴ്‌സലോണക്കായി 50 ഫ്രീ കിക്ക് ഗോളുകളെന്ന നേട്ടവും വലയന്‍സിയക്കെതിരായ മത്സരത്തില്‍ മെസി സ്വന്തമാക്കി. ലാലിഗയിലെ ഈ സീസണില്‍ 28 ഗോളുകള്‍ അടിച്ച മെസി പട്ടികയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള കരീം ബെന്‍സേമയേക്കാള്‍ ഏഴ്‌ ഗോളുകള്‍ക്ക് മുന്നിലാണ് ബാഴ്‌സയുടെ സൂപ്പര്‍ ഫോര്‍വേഡ്.

ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ വലന്‍സിയക്ക് വേണ്ടി ഗബ്രിയേല്‍ പൗലിസ്റ്റ, കാര്‍ലോസ് സോളര്‍ എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. ലീഗിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒസാസുനക്കെതിരെ ജയിച്ച് കയറി. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷം ഡിഫന്‍ഡര്‍ എഡര്‍ മിലിറ്റോ മിഡ്ഫീല്‍ഡര്‍ കാസിമിറോ എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്.

ഈ മാസം എട്ടനാണ് ലീഗിലെ അടുത്ത നിര്‍ണായക പോരാട്ടം. ബാഴ്‌സ ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. വൈകീട്ട് 7.45നാണ് മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.