ETV Bharat / sports

Ligue 1 : എംബാപ്പെയ്‌ക്ക് ഇരട്ട ഗോള്‍ ; മൊണോക്കോയെ തകര്‍ത്ത് പിഎസ്‌ജി കുതിപ്പ് - PSG Beats Monaco

മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ ലീഗ് വണ്ണില്‍ പിഎസ്‌ജിക്കായി നൂറ് ഗോളുകളെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി

Ligue 1  Kylian Mbappe Reaches Landmark  Paris Saint-Germain Beat AS Monaco  ലീഗ് വണ്ണില്‍ പിഎസ്‌ജിക്ക് ജയം  പിഎസ്‌ജി-മൊണോക്കോ  കിലിയന്‍ എംബാപ്പെയ്‌ക്ക് ഇരട്ട ഗോള്‍
Ligue 1: എംബാപ്പെയ്‌ക്ക് ഇരട്ട ഗോള്‍; മൊണോക്കോയെ തകര്‍ത്ത് പിഎസ്‌ജി കുതിപ്പ്
author img

By

Published : Dec 13, 2021, 8:09 AM IST

Updated : Dec 13, 2021, 3:12 PM IST

പാരീസ് : ഫ്രഞ്ച് ലീഗില്‍ (ലീഗ് വണ്‍) കുതിപ്പ് തുടര്‍ന്ന് പിഎസ്‌ജി. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മൊണോക്കോയെയാണ് പിഎസ്‌ജി കീഴടക്കിയത്. പാരീസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പിഎസ്‌ജിയുടെ വിജയം.

കിലിയന്‍ എംബാപ്പെയാണ് പിഎസ്‌ജിയുടെ പട്ടികയിലെ രണ്ട് ഗോളുകളും നേടിയത്. 12ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് താരം ആദ്യം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 45ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ പാസില്‍ എംബാപ്പെ രണ്ടാം ഗോളും നേടി.

ഗോള്‍ നേട്ടത്തോടെ ലീഗ് വണ്ണില്‍ പിഎസ്‌ജിക്കായി നൂറ് ഗോളുകളെന്ന നേട്ടവും മൊണോക്കോയുടെ മുന്‍ താരം കൂടിയായ എംബാപ്പെ സ്വന്തമാക്കി. കരിയറിന്‍റെ തുടക്കത്തില്‍ മൊണോക്കോയ്‌ക്കായി 16 ഗോളുകളും താരം ലീഗ് വണ്ണില്‍ നേടിയിട്ടുണ്ട്.

also read: ISL : കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ

വിജയത്തോടെ പോയിന്‍റ് ടേബിളില്‍ പിഎസ്‌ജി ബഹുദൂരം മുന്നിലെത്തി. 18 മത്സരങ്ങളില്‍ 14 വിജയങ്ങളും മൂന്ന് സമനിലയുമുള്ള സംഘത്തിന് 45 പോയിന്‍റാണുള്ളത്. 17 മത്സരങ്ങളില്‍ നിന്ന് 32 പോയിന്‍റുള്ള മാഴ്‌സയാണ് ഫ്രഞ്ച് ലീഗില്‍ രണ്ടാം സ്ഥാനത്ത്. റെനെസ് മൂന്നാമതും നൈസ് നാലാമതുമാണ്. അതേസമയം മൊണോക്കോ എട്ടാം സ്ഥാനത്താണ്. 18 മത്സരങ്ങളില്‍ ഏഴ്‌ വിജയവും നാല് സമനിലയും ആറ് പരാജയങ്ങളുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

Last Updated : Dec 13, 2021, 3:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.