ETV Bharat / sports

മെസിയെ വിട്ടൊരു കളിയില്ലെന്ന് കോമാന്‍; ബാഴ്‌സക്ക് പുതിയ പരിശീലകന്‍ - barcelona news

പരിശീലന രംഗത്ത് 20 വര്‍ഷത്തെ അനുഭവപരിചയമുള്ള റൊണാള്‍ഡ് കോമാന്‍ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്നാണ് നൗക്യാമ്പില്‍ കളി പഠിപ്പിക്കാന്‍ എത്തുന്നത്

ബാഴ്‌സലോണ വാര്‍ത്ത  കോമാന്‍ വാര്‍ത്ത  barcelona news  koeman news
കോമാന്‍
author img

By

Published : Aug 20, 2020, 3:02 AM IST

ബാഴ്‌സലോണ: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ് മെസിയെന്നും ബാഴ്‌സലോണക്കായി ഇനിയും കളിക്കുമെന്നും പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. രണ്ട് വര്‍ഷത്തേക്ക് ബാഴ്‌സയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസി നൗക്യാമ്പില്‍ ജയങ്ങള്‍ കൊണ്ടുവരും. നാം എപ്പോഴും ആസ്വദിക്കേണ്ട കളിയാണ് ഫുട്‌ബോളെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബയേണിനോട് 8-2ന്‍റെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ കിക്കെ സ്‌റ്റെയിനെ ബാഴ്‌സ പുറത്താക്കി. തുടര്‍ന്നാണ് പുതിയ പരിശീലകനായി കോമാന്‍ ചുമതല ഏറ്റത്. നെതര്‍ലന്‍ഡ്‌സ് ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്നാണ് കോമാന്‍ നൗക്യാമ്പില്‍ കളി പഠിപ്പിക്കാന്‍ എത്തുന്നത്.

മുന്‍ ബാഴ്‌സ താരം കൂടിയായ കോമാന് പരിശീലകരംഗത്ത് 20 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. നിലവില്‍ ബാഴ്‌സക്കായി കളിക്കുന്ന ഡച്ച് താരം ഫ്രാങ്ക് ഡി ജോങിന്‍റെ പ്രകടനത്തില്‍ കോമാന് മതിപ്പുണ്ട്. ഡി ജോങ് മധ്യനിരയിലെ ശക്തമായ സാന്നിധ്യമാണെന്നും അദ്ദേഹം നിരവധി കളികള്‍ ജയിപ്പിച്ചെന്നും പുതിയ പരിശീലകന്‍ പറഞ്ഞു.

വെറ്ററന്‍ താരങ്ങളെ ഒഴിവാക്കുയുള്ള പരിക്ഷണത്തിനാണ് ബാഴ്‌സയുടെ നീക്കമെന്നാണ് കോമാന്‍ നല്‍കുന്ന സൂചന. പ്രീമിയര്‍ ലീഗിലും സ്‌പാനിഷ് ലീഗിലും ഡച്ച് ലീഗിലും കോമാന്‍ പരിശീലകനായിരുന്നിട്ടുണ്ട്. 1989 മുതല്‍ 1995 വരെ ബാഴ്‌സയുടെ താരമായിരുന്ന കോമാൻ നാല് ലാലിഗ കിരീടവും 1992ലെ യൂറോപ്യൻ കപ്പും ബാഴ്‌സയ്ക്കായി സ്വന്തമാക്കി. 1998ലും 2000ത്തിലും ക്ലബിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്നു.

അതിനു ശേഷം അയാക്‌സ്, ബെനിഫിക്ക, പിഎസ്‌വി ഐന്തോവൻ, സതാംപ്‌ടൺ, എവർട്ടൺ എന്നീ ടീമുകളെ പരിശീലിപ്പിച്ചു. ഈ സീസണില്‍ നൗ ക്യാമ്പിലെത്തുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാന്‍. ലീഗില്‍ ഒന്നാം സ്ഥാനത്തായിട്ടും ജനുവരിയില്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയെ ബാഴ്‌സലോണ പുറത്താക്കി. പിന്നാലെ എത്തിയ കിക്കെ സെറ്റിയനെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. സ്പോര്‍ട്ടിംഗ് ഡയറക്‌ടര്‍ എറിക് അബിദാലിനെയും കഴിഞ്ഞ ദിവസം ബാഴ്‌സ പുറത്താക്കിയിരുന്നു.

ഏതായാലും പുതിയ പരിശീലകന് കീഴില്‍ നൗക്യാമ്പിലെ ഷെല്‍ഫില്‍ വീണ്ടും കിരീടങ്ങള്‍ നിറയുന്ന കാലം വരുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണയുടെ ആരാധകര്‍. ഇതിനായി കൊവിഡ് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ കാലത്ത് ടീമിനെ ഉടച്ചുവാര്‍ക്കുക എന്നതാകും കോമാന് മുന്നിലെ ആദ്യ വെല്ലുവിളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.