ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറൻഡ് കപ്പ് തിരിച്ച് വരുന്നു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ക്ക് ഒക്ടോബര്‍ മൂന്ന് വരെയുള്ള തിയതികളില്‍ കൊല്‍ക്കത്തയിലും പ്രാന്തപ്രദേശങ്ങളിലുമായി ടൂര്‍ണമെന്‍റ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഡ്യൂറൻഡ് കപ്പിന്‍റെ 130ാമത് പതിപ്പിനാണ് കൊല്‍ക്കത്ത വേദിയാവുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, പശ്ചിമ ബംഗാൾ ഫുട്ബോൾ ഫെഡറേഷൻ, ബംഗാൾ സർക്കാർ എന്നിവയുടെ പിന്തുണയോടെയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.
also read: ഒളിമ്പിക് സ്വര്‍ണത്തിന് പിന്നാലെ ലോക റാങ്കിങ്ങിലും നീരജിന് കുതിപ്പ്
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. കൊവിഡിനെ തുടര്‍ന്ന് 2019ല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ടൂര്‍ണമെന്‍റ് കൊല്‍ക്കത്തയില്‍ വെച്ചാണ് നടത്തിയിരുന്നത്. ആ സീസണില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരളയാണ് കിരീടം ചൂടിയത്.