ബ്രസീലിയ : യൂറോ കപ്പ് പ്രീക്വര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയെ ആശ്വസിപ്പിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ. തല ഉയര്‍ത്തിപ്പിടിക്കാനും നാളെ ഒരു പുതിയ യാത്രയുടെ ആദ്യ ദിവസമാകട്ടെയെന്നും എംബാപ്പെയെ ടാഗ് ചെയ്തുകൊണ്ട് പെലെ ട്വീറ്റ് ചെയ്തു.
-
Keep your head up, Kylian! Tomorrow is the first day of a new journey, @KMbappe.
— Pelé (@Pele) June 28, 2021 " class="align-text-top noRightClick twitterSection" data="
">Keep your head up, Kylian! Tomorrow is the first day of a new journey, @KMbappe.
— Pelé (@Pele) June 28, 2021Keep your head up, Kylian! Tomorrow is the first day of a new journey, @KMbappe.
— Pelé (@Pele) June 28, 2021
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ തോല്‍വി ഉറക്കം കെടുത്തുന്നതാണെന്ന് എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു. മത്സരത്തിന് പിന്നാലെ ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഈ അധ്യായം മറക്കാന്‍ പ്രയാസമാണ്. ടൂര്‍ണമെന്‍റിലെ പുറത്താകല്‍ വലിയ സങ്കടമാണ്. ഞങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് എന്നായിരുന്നു താരം കുറിച്ചത്.
also read: 'തോല്‍വി ഉറക്കം കെടുത്തും'; ആരാധകരോട് മാപ്പു ചോദിച്ച് എംബാപ്പെ
അതേസമയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ എംബാപ്പെയുടെ ഷോട്ട് സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ തടഞ്ഞിട്ടിരുന്നു. ഇതോടെ 4-5ന് ലോക കപ്പ് ചാമ്പ്യന്മാര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താവുകയും ചെയ്തു.
നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോള്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം യൂറോയിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.