റോം: വിവാദമായ യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ (ഇ.എസ്.എല്‍) നിന്നും പിന്മാറിയില്ലെങ്കില് യുവന്റസിനെ അടുത്ത സീസണിലെ സീരി എയില്‍ നിന്നും വിലക്കുമെന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിന. ഒരു റേഡിയോ പരിപാടിക്കിടെയാണ് ഗ്രാവിന ഇക്കാര്യം പറഞ്ഞത്.
read more: യൂറോപ്യൻ സൂപ്പർ ലീഗ്: 'നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇല്ലാതായിട്ടില്ല'- ഫ്ളോറന്റീനോ പെരസ്
'നിയമങ്ങൾ വ്യക്തമാണ്. അടുത്ത സീസണിൽ പ്രവേശിക്കുമ്പോഴും യുവന്റസ് സൂപ്പർ ലീഗിന്റെ ഭാഗമാണെങ്കിൽ, അതിന് സീരി എയിൽ പങ്കെടുക്കാൻ കഴിയില്ല. ആരാധകരോട് ഞാന്‍ ക്ഷമ പറയാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിയമങ്ങൾ നിയമങ്ങളാണ്, അവ എല്ലാവർക്കും ബാധകമാണ്. ഇവയെല്ലാം വെെകാതെ തന്നെ അവസാനിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' ഗ്രാവിന പറഞ്ഞു.
read more: യുവന്റസിന് തിരിച്ചടി; എസി മിലാന് മുന്നില്‍ മുട്ടുമടക്കി
അതേസമയം യൂറോപ്യൻ സൂപ്പർ ലീഗ് സ്ഥാപകരായ 12 ക്ലബ്ബുകളിൽ ഒമ്പത് ക്ലബുകള്‍ നേരത്തെ തന്നെ പിന്‍വാങ്ങുകയും യുവേഫയോടുള്ള പ്രതിബന്ധത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ബാഴ്സലോണ,യുവന്റസ് , റയല്‍ മാഡ്രിഡ്, എന്നിവര്‍ മാത്രമാണ് ശേഷിക്കുന്നത്.