ETV Bharat / sports

കിരീടത്തിനായുള്ള യുവന്‍റസിന്‍റെ കാത്തിരിപ്പ് നീളും; ഉഡിനസിന് അട്ടിമറി വിജയം

author img

By

Published : Jul 24, 2020, 5:15 AM IST

ഉഡിനസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുവന്‍റസിന് നിര്‍ണായകമാകും

serie a news juventus news udinese win news യുവന്‍റസ് വാര്‍ത്ത ഉഡിനസ് ജയം വാര്‍ത്ത സീരി എ വാര്‍ത്ത
ക്രിസ്റ്റ്യാനോ, ഫൊഫാന

റോം: ഇറ്റാലിയന്‍ സീരി എയില്‍ കിരീടം നലനിര്‍ത്താന്‍ യുവന്‍റസ് ഇനിയും കാത്തിരിക്കണം. ദുര്‍ബലരായ ഉഡിനസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കൂട്ടരെയും അട്ടിമറിച്ചു. എവേ മത്സരത്തില്‍ ഡച്ച് പ്രതിരോധ താരത്തിലൂടെ ആദ്യപകുതിയിലെ 42ാം മിനിട്ടില്‍ സ്വന്തമാക്കിയ ലീഡ് യുവന്‍റസിന് നിലനിര്‍ത്താനായില്ല. അധികസമയത്ത് മധ്യനിര താരം സെക്കോ ഫൊഫാനയുടെ ഗോളിലൂടെയായിരുന്നു ഉഡിനസിന്‍റെ ജയം. നേരത്തെ രണ്ടാം പകുതിയിലെ 52ാം മിനിട്ടില്‍ മുന്നേറ്റ താരം ഇലിയ നെസ്‌ടറോവ്‌സ്‌കിയിലൂടെയാണ് ഉഡിനസ് സമനില പിടിച്ചത്.

ഉഡിനസിനെതിരെ പകുതിയിലധികം സമയവും പന്ത് കൈവശം വെച്ച യുവന്‍റസിന്‍റെ ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല. ലീഗില്‍ കിരീട പോരാട്ടം തുടരുന്ന യുവന്‍റസിനും അറ്റ്ലാന്‍റക്കും മൂന്ന് മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്. അടുത്ത മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്‍റ് സ്വന്തമാക്കിയാലെ ക്രിസ്റ്റ്യാനോക്കും കൂട്ടര്‍ക്കും കിരീടം നിലനിര്‍ത്താനാകൂ.

ജൂലൈ 27ന് സാംപ്‌ഡോറിയയുമായാണ് യുവന്‍റസിന്‍റെ അടുത്ത മത്സരം. നേരത്തെ കൊവിഡ് 19ന് മുമ്പ് സാംപ്‌ഡോറിയക്കെതിരെ സൂപ്പര്‍മാന്‍ പരിവേഷത്തില്‍ ഗോള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ വീണ്ടും രക്ഷകനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഡിസംബര്‍ 18ന് നടന്ന മത്സിരത്തിലാണ് ഹെഡറിലൂടെ ക്രിസ്റ്റ്യാനോ വിസ്‌മയം കാണിച്ചത്. പന്ത് വലയിലേക്ക് കുത്തിയകറ്റുമ്പോള്‍ ഉഡിനസ് താരത്തിന്‍റെ തലപ്പൊക്കത്തിലായിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്‍റെ കാലുകള്‍. മത്സരത്തില്‍ നിര്‍ണായകമായ രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ കളി ജയിപ്പിക്കുകയും ചെയ്‌തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അന്ന് യുവന്‍റസ് വിജയിച്ചത്. അതിന് ശേഷം വീണ്ടും ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണ് തിങ്കളാഴ്‌ച നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.