യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗംഭീര തിരിച്ചുവരവുമായി ഇറ്റാലിയൻ ചാമ്പ്യൻമാരായയുവെന്‍റസ്. അത്‌ലറ്റിക്കോ മാഡ്രിഡിനെ പ്രീ ക്വാട്ടർ രണ്ടാം പാദത്തിൽ 3-0 ന് കീഴടക്കി യുവെന്‍റസ് ക്വാട്ടറില്‍ പ്രവേശിച്ചു.മാഡ്രിഡിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ അത്‌ലറ്റിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുവെന്റസിനെ തോൽപ്പിച്ചിരുന്നു. രണ്ടാംപാദത്തിൽഗോഡിനും ഗിമിനസും അടങ്ങുന്ന ഡിഫൻസിനെതിരെ രണ്ട് ഗോൾ മറികടക്കുക യുവെയ്ക്ക് അസാധ്യമാണെന്ന് ഫുട്ബോൾ ലോകം വിലയിരുത്തി.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഗോളടി മെഷീൻ ഉള്ളപ്പോൾ എന്തും സാധ്യമായിരുന്നു യുവെന്‍റസിന്. ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ ഇറ്റാലിയന്‍ ടീമിന് സ്വന്തം മൈതാനത്ത് 3-0 ന് എങ്കിലും ജയം അനിവാര്യമായിരുന്നു.റൊണാൾഡോയുടെ ഹാട്രിക് മികവിൽ ഇറ്റാലിയൻ ചാമ്പ്യൻമാർ അത്‌ലറ്റിക്കോയെ മറികടക്കുകയായിരുന്നു.
⚪️ Comeback kings ✔️
— UEFA Champions League (@ChampionsLeague) March 12, 2019 " class="align-text-top noRightClick twitterSection" data="
⚫️ Quarter-finalists ✔️
🥳 Juventus 🎉🎉🎉#UCL pic.twitter.com/1RlflDQIwt
">⚪️ Comeback kings ✔️
— UEFA Champions League (@ChampionsLeague) March 12, 2019
⚫️ Quarter-finalists ✔️
🥳 Juventus 🎉🎉🎉#UCL pic.twitter.com/1RlflDQIwt⚪️ Comeback kings ✔️
— UEFA Champions League (@ChampionsLeague) March 12, 2019
⚫️ Quarter-finalists ✔️
🥳 Juventus 🎉🎉🎉#UCL pic.twitter.com/1RlflDQIwt
ടീമിനെ ഒറ്റക്ക്ചുമരിലേറ്റി ഹാട്രിക്കോടെ എതിരില്ലാത്ത മൂന്നു ഗോളിന്‍റെവിജയവുമായി(3-2അഗ്രിഗേറ്റ് സ്കോർ) റൊണാള്‍ഡോയുവെയെ ക്വാർട്ടറിലെത്തിച്ചു. കളിയിൽ മുഴുവൻ യുവെന്‍റസിന്‍റെഅറ്റാക്കിങാണ് കാണാൻ സാധിച്ചത്. കളിയുടെ 27-ാം മിനിറ്റിൽ ബെർണാഡസ്കിയുടെ ക്രോസിൽ ഹെഡറിലൂടെയാണ് റൊണാൾഡോ യുവെയ്ക്കായി ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീണ്ടും ഹെഡറിലൂടെ റൊണാൾഡോ അത്‌ലറ്റിക്കോയുടെ വലകുലുക്കി. ഇതോടെ അഗ്രിഗേറ്റ് സ്കോർ 2-2. പിന്നെ ഡിബാലയെയും യുവതാരം കീനിനെയും കളത്തിലിറക്കി അലഗ്രി അറ്റാക്കിങ്ങിലേക്ക് നീങ്ങി. ഇതിന്‍റെഫലമായി 86-ാം മിനിറ്റിൽ യുവെന്റസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത റൊണാൾഡോക്ക് പിഴച്ചില്ല. സ്കോർ അഗ്രിഗേറ്റിൽ 3-2. ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻസ് ലീഗിലെ എട്ടാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്. രണ്ടാം പാദത്തില്‍ 3-0 ന് ജയിച്ചതോടെ ഇരുപാദങ്ങളിലുമായി 3-2 ന്‍റെമുന്‍ തൂക്കവുമായി യുവെന്‍റസ് ക്വാര്‍ട്ടറിലും പ്രവേശിച്ചു.