ETV Bharat / sports

മൗറീന്യോയ്ക്ക് വീണ്ടും പരിശീലക കുപ്പായം ; ഇനി കളിപഠിപ്പിക്കുക എ.എസ് റോമയെ

റോമ ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശം പുതിയ ജോലി സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതായി മൗറീന്യോ പ്രതികരിച്ചു.

sports  Jose Mourinho  Roma head coach  എ.എസ് റോമ  ടോട്ടന്‍ഹാം ഹോട്‌സ്പയര്‍  ഹോസെ മൗറീന്യോ
മൗറീന്യോയക്ക് വീണ്ടും പരിശീലക കുപ്പായം; ഇനി കളിപഠിപ്പിക്കുക എ.എസ് റോമയെ
author img

By

Published : May 4, 2021, 10:22 PM IST

റോം: ടോട്ടന്‍ഹാം ഹോട്‌സ്പറിന്‍റെ മുന്‍ പരിശീലകന്‍ ഹോസെ മൗറീന്യോയെ പുതിയ പരിശീലകനായി നിയമിച്ചതായി അസോസിയാസിയോൺ സ്‌പോർടിവ റോമ (എ.എസ് റോമ) അറിയിച്ചു. 2021-22 സീസണിന്‍റെ തുടക്കം മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇറ്റാലിയന്‍ ക്ലബ്ബുമായി മൗറീന്യോ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഈ സീസണിന്‍റെ അവസാനത്തോടെ ക്ലബ്ബ് വിടുന്ന പൗലോ ഫോൺസെക്കയ്ക്ക് പകരമാണ് മൗറീന്യോയെ ക്ലബ്ബ് നിയമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

  • 𝐎𝐅𝐅𝐈𝐂𝐈𝐀𝐋 🤝

    The club are delighted to announce an agreement has been reached with Jose Mourinho for him to become our new head coach ahead of the 2021-22 season.
    #ASRoma pic.twitter.com/f5YGGIVFJp

    — AS Roma English (@ASRomaEN) May 4, 2021 " class="align-text-top noRightClick twitterSection" data=" ">

റോമ ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശം പുതിയ ജോലി സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതായി മൗറീന്യോ പ്രതികരിച്ചു. ക്ലബ്ബ് അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എ.എസ് റോമയെക്കുറിച്ചുള്ള അവരുടെ ആഗ്രഹങ്ങളുടെ വ്യാപ്തി എനിക്ക് മനസിലായി, ഇത്തരം ആഗ്രങ്ങളാണ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരുമിച്ച് മികച്ച വിജയങ്ങള്‍ നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റോമ ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശം ഈ ജോലി സ്വീകരിക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കുന്നു. അടുത്ത സീസൺ ആരംഭിക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല'- ഹോസെ മൗറീന്യോ പ്രതികരിച്ചു.

read more: ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിര്‍ത്തി വച്ചു

'ഹോസെ മൗറീന്യോയെ എ.എസ് റോമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് ' ക്ലബ്ബ് പ്രസിഡന്‍റ് ഡാൻ ഫ്രീഡ്‌കിൻ, വൈസ് പ്രസിഡന്‍റ് റയാൻ ഫ്രീഡ്‌കിൻ എന്നിവർ പറഞ്ഞു. ഏപ്രില്‍ 19നാണ് 17 മാസങ്ങളായി പരിശീലകനായിരുന്ന മൗറീന്യോയെ ടോട്ടന്‍ഹാം പുറത്താക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടീമിന്‍റെ മോശം പ്രകടനമായിരുന്നു മൗറീന്യോയുടെ പുറത്താകലിന് പിന്നില്‍.

അതേസമയം ബെന്‍ഫിക്കയുടെ പരിശീലകനെന്ന നിലയില്‍ തന്‍റെ കരിയര്‍ ആരംഭിച്ച മൗറിന്യോ പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ കൂടാതെ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെയും, സ്‌പാനിഷ് ലാലിഗയിലെ കരുത്തരായ റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ക്ലബ്ബുകളെയുംപരിശീലിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.