ETV Bharat / sports

റോണോ പോയി, യുവന്‍റസ് വീണു ; ദുർബലരായ എംപോളിയോട് നാണംകെട്ട തോൽവി - ഡിബാല

എംപോളിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്‍റസ് തോറ്റത്

ക്രിസ്റ്റ്യാനോ റൊണാൾഡോ  Ronaldo  Juventus  Italy Serie A  യുവന്‍റസ്  സിരി എ  എംപോളി  ലിയോണാര്‍ഡോ മാന്‍ക്യൂസോ  ഡിബാല  ഇന്‍റര്‍ മിലാന്‍
റോണോ പോയി, യുവന്‍റസ് വീണു; ദുർബലരായ എംപോളിയോട് നാണംകെട്ട തോൽവി
author img

By

Published : Aug 29, 2021, 4:05 PM IST

ഇറ്റലി : ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടശേഷം ആദ്യ മത്സരത്തിനിറങ്ങിയ യുവന്‍റസിന് തോൽവി. ഇറ്റാലിയൻ സിരി എ യിൽ ദുർബലരായ എംപോളിയാണ് കരുത്തരായ യുവന്‍റസിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എംപോളിയുടെ വിജയം.

21-ാം മിനിട്ടില്‍ ലിയോണാര്‍ഡോ മാന്‍ക്യൂസോയാണ് എംപോളിയുടെ വിജയഗോള്‍ നേടിയത്. റോണാൾഡോക്ക് പകരം ഡിബാലയും ഫെഡറിക്ക് കിയേസയ്ക്കുമാണ് യുവന്‍റസിന്‍റെ ആക്രമണം ഏറ്റെടുത്തത്. എന്നാൽ ഇരുവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

ലീഗിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവന്‍റസിന് ഒരു വിജയം പോലും നേടാനായിട്ടില്ല. ഈ തോൽവിയോടെ സിരി എ യിൽ യുവന്‍റസ് 13-ാം സ്ഥാനത്തേക്ക് വീണു.

ALSO READ: പ്രീമിയർ ലീഗ് : ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി, ചെൽസിക്കെതിരെ ലിവർപൂളിന് സമനില

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍റര്‍ മിലാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഹെല്ലാസ് വെറോണയെ 3-1 എന്ന സ്‌കോറിനാണ് ഇന്‍റര്‍ കീഴടക്കിയത്.

ജാക്വിന്‍ കൊറേയ ഇരട്ടഗോള്‍ നേടിയപ്പോൾ ലൗട്ടാറോ മാര്‍ട്ടിനെസും സ്‌കോര്‍ ചെയ്തു. വെറോണയ്ക്കായി ഇവാന്‍ ലിച്ച് ഗോള്‍ നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.