ടൂറിന്‍: പതിനാലാം തവണ ഇറ്റാലിയന്‍ കപ്പില്‍ മുത്തമിട്ട് യുവന്‍റസ്. അറ്റ്‌ലാന്‍ഡക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഫെഡറിക്കോ ചിയേസയുടെ തകര്‍പ്പന്‍ ഗോളിലൂടെയാണ് യുവന്‍റസ് കപ്പടിച്ചത്. രണ്ടാം പകുതിയില്‍ കുലുസേവ്‌സ്‌കിയുടെ അസിസ്റ്റിലൂടെയാണ് ചിയേസ വല കുലുക്കിയത്. സീസണില്‍ യുവന്‍റസിനായുള്ള ചിയേസയുടെ 13-ാം ഗോളാണിത്.
ജയത്തോടെ സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ടിലെയും സ്‌പെയിനിലെയും ഇറ്റലിയിലെയും എല്ലാ ആഭ്യന്തര ട്രോഫികളും സ്വന്തമാക്കി. റോണോയുടെ കരിയറിലെ ആദ്യത്തെ ഇറ്റാലിയന്‍ കപ്പാണിത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഗാലറിയിലേക്ക് ആരാധകര്‍ ആദ്യമായി തിരിച്ചെത്തിയ മത്സരത്തിലെ ആദ്യപകുതിയില്‍ കുലുസേവ്‌സ്‌കിയിലൂടെ യുവന്‍റസാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്.
-
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 #ITAL14NCUP#AtalantaJuve #TIMVISIONCUP pic.twitter.com/8bQYlbOXHL
— JuventusFC (@juventusfcen) May 19, 2021 " class="align-text-top noRightClick twitterSection" data="
">🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 #ITAL14NCUP#AtalantaJuve #TIMVISIONCUP pic.twitter.com/8bQYlbOXHL
— JuventusFC (@juventusfcen) May 19, 2021🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 #ITAL14NCUP#AtalantaJuve #TIMVISIONCUP pic.twitter.com/8bQYlbOXHL
— JuventusFC (@juventusfcen) May 19, 2021
പിന്നാലെ ആദ്യപകുതി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ യുക്രെനിയന്‍ മിഡ്‌ഫീല്‍ഡര്‍ മലിനോവ്‌സ്‌കിയിലൂടെ അറ്റ്‌ലാന്‍ഡ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ റാഫേല്‍ ടൊളോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അറ്റ്‌ലാന്‍ഡക്ക് തിരിച്ചടിയായി. തുടര്‍ന്ന് പത്ത് പേരുമായാണ് അറ്റ്‌ലാന്‍ഡ മത്സരം പൂര്‍ത്തിയാക്കിയത്.
യുവന്‍റസിന്‍റെ പരിശീലക വേഷത്തില്‍ ആന്ദ്രെ പിര്‍ലോയുടെ ആദ്യ കിരീടമാണിത്. കഴിഞ്ഞ സീസണ്‍ അവസാനം അലയന്‍സ് അരീനയിലേക്ക് കളി പഠിപ്പിക്കാന്‍ എത്തിയ പിര്‍ലോക്ക് കീഴില്‍ യുവന്‍റസിന് ഫോം നിലനിര്‍ത്താനായിരുന്നില്ല.
വിടവാങ്ങല്‍ ഉജ്വലമാക്കി ബഫണ്‍
യുവന്‍റസിന്‍റെ വലകാത്ത ഇറ്റാലിയന്‍ ഇതിഹാസം ലൂജി ബഫണ്‍ ക്ലബിന് വേണ്ടിയുള്ള അവസാനത്തെ ഫൈനല്‍ പോരാട്ടമാണ് ഇന്ന് കളിച്ചത്. സീസണ്‍ ഒടുവില്‍ യുവന്‍റസ് വിടുമെന്ന് ബഫണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കപ്പുയര്‍ത്തിയ ശേഷം ക്ലബ് വിടാനുള്ള അവസരമാണിപ്പോള്‍ ബഫണിന് കൈവന്നിരിക്കുന്നത്. ഇറ്റാലയിന്‍ സീരി എയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് ബഫണിന്‍റെ പേരിലാണ്. പൗളോ മാള്‍ഡീനിയുടെ 647 മത്സരങ്ങളെന്ന റെക്കോഡ് 2009ല്‍ ബഫണ്‍ മറികടന്നിരുന്നു.