ഐ.എസ്.എല്ലിൽ ഇന്ന് ജെംഷെഡ്പൂർ-ബെംഗളൂരു എഫ്.സി.യെ നേരിടും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു. എന്നാൽ യോഗ്യത നേടാൻ കഴിയാതിരുന്ന ജെംഷെഡ്പൂർ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ചെന്നൈയിനോടുള്ള മത്സരത്തിലെ മോശം പ്രകടനമാണ് ജെംഷഡ്പൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കിയത്. കൂടാതെ സീസണിൽ ഒമ്പത് സമനില വഴങ്ങിയതും ജെംഷഡ്പൂരിന്‍റെ പ്ലേഓഫ് സാധ്യതകൾക്ക് വിള്ളലേൽപ്പിച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരെ സ്വന്തം കാണികൾക്ക് മുന്നിൽ തകർക്കാനാകും ജെംഷെഡ്പൂരിന്റെ ശ്രമം.
As the last round of #HeroISL 2018-19 league stage matches begins, leaders @bengalurufc travel to face @JamshedpurFC tonight!
— Indian Super League (@IndSuperLeague) February 27, 2019 " class="align-text-top noRightClick twitterSection" data="
More in our #JAMBEN preview!#LetsFootball #FanBannaPadega https://t.co/arLiqfjbab
">As the last round of #HeroISL 2018-19 league stage matches begins, leaders @bengalurufc travel to face @JamshedpurFC tonight!
— Indian Super League (@IndSuperLeague) February 27, 2019
More in our #JAMBEN preview!#LetsFootball #FanBannaPadega https://t.co/arLiqfjbabAs the last round of #HeroISL 2018-19 league stage matches begins, leaders @bengalurufc travel to face @JamshedpurFC tonight!
— Indian Super League (@IndSuperLeague) February 27, 2019
More in our #JAMBEN preview!#LetsFootball #FanBannaPadega https://t.co/arLiqfjbab
സീസണിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ബെംഗളൂരു കാഴ്ച്ചവെക്കുന്നത്. അതിനാൽ തന്നെ ഇത്തവണത്തെ കിരീട സാധ്യത കൽപ്പിക്കുന്ന ടീം കൂടിയാണ് ബെംഗളൂരു. സെമി ഫൈനൽ യോഗ്യത നേടിയതിനാൽ പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാകും ബെംഗളൂരു ഇന്നിറങ്ങുക.
സീസണിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം(2-2). ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ രാത്രി 7.30 നാണ് മത്സരം.