മഡ്‌ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഈസ്റ്റ് ബംഗാളിനായി ടോമിസ്ലാവ് മർസെല ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി അൽവാരോ വാസ്‌ക്വസ് സമനില ഗോൾ നേടി.
മത്സരത്തിന്‍റെ ആദ്യ ഘട്ടം മുതൽ ആക്രമണത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടിയത്. പിന്നാലെ 15-ാം മിനിട്ടിൽ അൽവാരോ പന്ത് ഈസ്റ്റ് ബംഗാളിന്‍റെ വലയിലെത്തിച്ചെങ്കിലും റഫറി ഈ ഗോൾ പിൻവലിച്ചു.
-
.@sc_eastbengal share the spoils with @KeralaBlasters in what was an entertaining game in the #HeroISL! #LetsFootball pic.twitter.com/kogH41gWFG
— Indian Super League (@IndSuperLeague) December 12, 2021 " class="align-text-top noRightClick twitterSection" data="
">.@sc_eastbengal share the spoils with @KeralaBlasters in what was an entertaining game in the #HeroISL! #LetsFootball pic.twitter.com/kogH41gWFG
— Indian Super League (@IndSuperLeague) December 12, 2021.@sc_eastbengal share the spoils with @KeralaBlasters in what was an entertaining game in the #HeroISL! #LetsFootball pic.twitter.com/kogH41gWFG
— Indian Super League (@IndSuperLeague) December 12, 2021
ഹാള്‍റിങ്ങിന്‍റെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ താരം അമര്‍ജിത് കിയാമിന്‍റെ കൈയിലിടിച്ച് വാസ്‌ക്വസിന്‍റെ അരികിലെത്തി. പിന്നാലെ താരം പന്ത് വലയിലെത്തിച്ചു. എന്നാൽ ഇതിനിടെ റഫറി വിസിൽ മുഴക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അപ്പീൽ റഫറി ആദ്യം പരിഗണിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ താരങ്ങൾ വാദിച്ചതോടെ റഫറി ഗോൾ പിൻവലിക്കുകയായിരുന്നു.
തുടർന്നും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ ആണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. 37-ാം മിനിട്ടിൽ രാജു ഗെയ്‌ക്‌വാദിന്‍റെ ലോങ് ത്രോ ടോമിസ്ലാവ് മർസെല ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സും ഗോൾ മടക്കി. ബോക്‌സിന് വെളിയിൽ നിന്ന് പന്ത് ലഭിച്ച അൽവാരോ അടിച്ച ഷോട്ട് ബംഗാൾ താരം മർസലയുടെ തോളിലിടിച്ച് വലയിലെത്തുകയായിരുന്നു.
-
.@KeralaBlasters' Adrian Luna is your Hero of the Match for #SCEBKBFC ✨#HeroISL #LetsFootball pic.twitter.com/Vi0Yoke1fn
— Indian Super League (@IndSuperLeague) December 12, 2021 " class="align-text-top noRightClick twitterSection" data="
">.@KeralaBlasters' Adrian Luna is your Hero of the Match for #SCEBKBFC ✨#HeroISL #LetsFootball pic.twitter.com/Vi0Yoke1fn
— Indian Super League (@IndSuperLeague) December 12, 2021.@KeralaBlasters' Adrian Luna is your Hero of the Match for #SCEBKBFC ✨#HeroISL #LetsFootball pic.twitter.com/Vi0Yoke1fn
— Indian Super League (@IndSuperLeague) December 12, 2021
ALSO READ: Abu Dhabi Grand Prix : വേഗതയോടെ വെർസ്‌തപ്പാൻ ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ
രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. സമനിലയോടെ ആറ് പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് എത്തിയപ്പോൾ മൂന്ന് പോയിന്‍റുമായി ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തുടരുന്നു.