ETV Bharat / sports

ഐഎസ്‌എല്‍ പ്ലേ ഓഫ്‌ യോഗ്യത; ഒഡീഷക്ക് ഇന്ന് നിർണായകം - play off news

ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാലെ ഒഡീഷ എഫ്‌സിക്ക് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാനാകൂ

ഐഎസ്‌എല്‍ വാർത്ത  ഒഡീഷ എഫ്‌സി വാർത്ത  isl news  odisha fc news  play off news  പ്ലേ ഓഫ്‌ വാർത്ത
ഐഎസ്‌എല്‍
author img

By

Published : Feb 14, 2020, 10:37 AM IST

ഹൈദരാബാദ്: ഐഎസ്‌എല്ലില്‍ പ്ലേ ഓഫ്‌ യോഗ്യത സ്വന്തമാക്കാന്‍ നിർണായക മത്സരത്തിന് ഒഡീഷ എഫ്‌സി ഇന്നിറങ്ങുന്നു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരായ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7.30-നാണ് മത്സരം.

ഒഡീഷ ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിക്കുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ മുംബൈയും ചെന്നൈയിനും പരാജപ്പെടുകയും ചെയ്‌താല്‍ ഒഡീഷക്ക് പ്ലേ ഓഫ്‌ അവസരം ലഭിക്കും. നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ഒഡീഷ. ലീഗില്‍ തുർച്ചയായി മൂന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയത് ജോസഫ് ഗാംബുവിന്‍റെ കീഴിലുള്ള ഒഡീഷ എഫ്‌സിയെ ആശങ്കയിലാക്കുന്നുണ്ട്. ലീഗില്‍ ഒഡീഷയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണ്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന ഏഴ്‌ മത്സരങ്ങളില്‍ നാല്‌ എണ്ണത്തിനും ജയിക്കാനായത് ഒഡീഷയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ഒഡീഷയുടെ മുന്നേറ്റ താരം മാനുവല്‍ ഓന്‍വു മികച്ച ഫോമിലേക്ക് ഉയർന്നത് പരിശീലകന്‍ ഗാംബുവിന് പ്രതീക്ഷ പകരുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും താരം മൂന്ന് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ലീഗിലെ തൊട്ട് മുമ്പുള്ള മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ്. ലീഗില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ജംഷഡ്പൂരിന് എതിരായ മത്സരത്തില്‍ ഒഴിച്ച് ഗോൾ നേടാനായിട്ടില്ല എന്നത് നോർത്ത് ഈസ്‌റ്റിന്‍റെ പോരായ്‌മയാണ്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ നാല് ഗോൾ സ്വന്തമാക്കാന്‍ മാത്രമാണ് നോർത്ത് ഈസ്‌റ്റിന് സാധിച്ചത്. പ്ലേ ഓഫ് യോഗ്യതക്ക് സാധ്യത ഇല്ലാത്തതിനാല്‍ സമ്മർദ്ദമില്ലാതെ കളിക്കാനും നോർത്ത് ഈസ്‌റ്റിന് സാധിക്കും. ലീഗില്‍ ഇതിനകം എഫ്സി ഗോവയും എടികെയും ബംഗളൂരു എഫ്‌സിയും പ്ലേ ഓഫ്‌ യോഗ്യത സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.