ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരും പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ വൻ അട്ടിമറി നടത്തി ഒഡിഷ എഫ്‌സി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഒഡിഷയുടെ വിജയം. ജെറി മാവിമിങ്‌താങയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് ഒഡിഷ അട്ടിമറി വിജയം സ്വന്തമാക്കിയത്.
-
FULL-TIME | #OFCMCFC@OdishaFC took away all the 3️⃣ points from the table toppers @MumbaiCityFC in a dominant second half performance! 💪🏻💥#HeroISL #LetsFootball pic.twitter.com/02LJSjjwsI
— Indian Super League (@IndSuperLeague) January 3, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #OFCMCFC@OdishaFC took away all the 3️⃣ points from the table toppers @MumbaiCityFC in a dominant second half performance! 💪🏻💥#HeroISL #LetsFootball pic.twitter.com/02LJSjjwsI
— Indian Super League (@IndSuperLeague) January 3, 2022FULL-TIME | #OFCMCFC@OdishaFC took away all the 3️⃣ points from the table toppers @MumbaiCityFC in a dominant second half performance! 💪🏻💥#HeroISL #LetsFootball pic.twitter.com/02LJSjjwsI
— Indian Super League (@IndSuperLeague) January 3, 2022
മത്സരത്തിന്‍റെ നാലാം മിനിട്ടിൽ തന്നെ മുംബൈയെ ഞെട്ടിച്ചുകൊണ്ട് ഒഡിഷ ലീഡ് നേടി. അറിഡായ് സുവാരസിന്‍റെ വകയായിരുന്നു ഗോൾ. എന്നാൽ തൊട്ടുപിന്നാലെ 11-ാം മിനിട്ടിൽ അഹമ്മദ് ജാഹുവിലൂടെ മുംബൈ സമനില ഗോൾ നേടി. തുടർന്ന് 38-ാം മിനിട്ടിൽ ഇഗോൾ അംഗൂളോയിലൂടെ മുംബൈ ലീഡെടുത്തു. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.
ALSO READ: കൊവിഡ് വ്യാപനം; ഐ ലീഗ് ആറാഴ്‌ചത്തേക്ക് റദ്ദാക്കി
-
.@JerryMawia10 spearheaded @OdishaFC's second-half comeback against @MumbaiCityFC with two goals and an assist, as he bagged the Hero of the Match award.#OFCMCFC #HeroISL #LetsFootball pic.twitter.com/oO18QRdyTt
— Indian Super League (@IndSuperLeague) January 3, 2022 " class="align-text-top noRightClick twitterSection" data="
">.@JerryMawia10 spearheaded @OdishaFC's second-half comeback against @MumbaiCityFC with two goals and an assist, as he bagged the Hero of the Match award.#OFCMCFC #HeroISL #LetsFootball pic.twitter.com/oO18QRdyTt
— Indian Super League (@IndSuperLeague) January 3, 2022.@JerryMawia10 spearheaded @OdishaFC's second-half comeback against @MumbaiCityFC with two goals and an assist, as he bagged the Hero of the Match award.#OFCMCFC #HeroISL #LetsFootball pic.twitter.com/oO18QRdyTt
— Indian Super League (@IndSuperLeague) January 3, 2022
എന്നാൽ രണ്ടാം പകുതിയിൽ ഒഡിഷ വൻ തിരിച്ചുവരവാണ് നടത്തിയത്. ഏറെക്കുറെ വിജയം ഉറപ്പിച്ച മുംബൈയെ ഞെട്ടിച്ചുകൊണ്ട് 70 മിനിട്ടിൽ ജെറി മാവിമിങ്താങയിലൂടെ ഒഡിഷ സമനിലഗോൾ നേടി. പിന്നാലെ 77-ാം മിനിട്ടിൽ ജെറി തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി. തുടർന്ന് 88-ാം മിനിട്ടിൽ ജൊനാതാസ് കൂടി ഗോൾ നേടിയതോടെ ഒഡിഷ വിജയം പിടിച്ചെടുത്തു.
വിജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുമായി ഒഡിഷ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്കെത്തി. ഒൻപത് മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.