പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹാട്രിക് ജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. ബംബോളിം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാരാജയപ്പെടുത്തി. പെനാല്‍ട്ടിയിലൂടെ മുന്നേറ്റ താരം ബര്‍ത്തോമ്യൂ ഓഗ്‌ബെച്ചെയും ആദ്യ പകുതിയുടെ അധികസമയത്ത് മധ്യനിര താരം റോളിന്‍ ബോര്‍ജസുമാണ് മുംബൈക്ക് വേണ്ടി വല കുലുക്കിയത്. ബിപിന്‍ സിങ്ങിന്‍റെ അസിസ്റ്റിലൂടെയാണ് ബോര്‍ജസ് ഗോള്‍ കണ്ടെത്തിയത്.
-
FULL-TIME | #MCFCOFC
— Indian Super League (@IndSuperLeague) December 6, 2020 " class="align-text-top noRightClick twitterSection" data="
A 3️⃣rd straight win for @MumbaiCityFC 🙌#HeroISL #LetsFootball pic.twitter.com/eTPr9iJDrG
">FULL-TIME | #MCFCOFC
— Indian Super League (@IndSuperLeague) December 6, 2020
A 3️⃣rd straight win for @MumbaiCityFC 🙌#HeroISL #LetsFootball pic.twitter.com/eTPr9iJDrGFULL-TIME | #MCFCOFC
— Indian Super League (@IndSuperLeague) December 6, 2020
A 3️⃣rd straight win for @MumbaiCityFC 🙌#HeroISL #LetsFootball pic.twitter.com/eTPr9iJDrG
ഒഡീഷയുടെ പ്രതിരോധ താരം ശുഭം സാരംഗി ബോക്‌സിനുള്ളില്‍ ഹാന്‍ഡ് ബോള്‍ വഴങ്ങിയതോടെ 29ാം മിനിട്ടില്‍ റഫറി വിധിച്ച പെനാല്‍ട്ടി അവസരം ഓഗ്‌ബെച്ചെ അനായാസം വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഒഡീഷയുടെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങളെല്ലാം മുംബൈയുടെ പ്രതിരോധത്തില്‍ തട്ടി നിന്നു.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റുള്ള മുംബൈയും എടികെയും ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുമ്പില്‍ നില്‍ക്കുന്ന മുംബൈ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഒഡീഷ 10ാം സ്ഥാനത്ത് തുടരുകയാണ്.