പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. മൊര്‍ട്ടാഡ ഫാളാണ് മുംബൈയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 27ാം മിനിട്ടിലാണ് മൊര്‍ട്ടാഡ എതിരാളികളുടെ വല ചലിപ്പിച്ചത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്ക് അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള എടികെയെക്കാള്‍ അഞ്ച് പോയിന്‍റ് അധികമാണ് മുംബൈക്ക് നിലവിലുള്ളത്. മുംബൈക്ക് 29ഉം രണ്ടാം സ്ഥാനത്തുള്ള എടികെ മോഹന്‍ബഗാന് 24ഉം പോയിന്‍റാണുള്ളത്.
തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുന്ന മുംബൈക്ക് ലീഗിലെ അടുത്ത മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. ഈ മാസം 25നാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. ഈസ്റ്റ് ബംഗാള്‍ ഈ മാസം 29ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ എഫ്‌സി ഗോവയെ നേരിടും.