ETV Bharat / sports

ആദ്യം ജയം തേടി ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ - ഇന്ത്യൻ സൂപ്പർ ലീഗ്

അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തും ഒരു പോയിന്‍റുള്ള ഈസ്റ്റ് ബംഗാൾ പതിനൊന്നാം സ്ഥാനത്തുമാണ്.

Kerala Blasters  SC East Bengal  Indian Super League  Kibu Vicuna  കേരള ബ്ലാസ്റ്റേഴ്‌സ്  ഈസ്റ്റ് ബംഗാൾ  ഇന്ത്യൻ സൂപ്പർ ലീഗ്  ഐഎസ്എല്‍
ആദ്യം ജയം തേടി ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ
author img

By

Published : Dec 20, 2020, 10:08 AM IST

ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഇന്ന് കൊമ്പുകോർക്കും. ഈ സീസണില്‍ അഞ്ച് മത്സരങ്ങൾ കളിച്ച ഇരുടീമുകൾക്കും ഒരു ജയം പോലും നേടാനായിട്ടില്ല. ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിനോടെങ്കിലും തങ്ങളുടെ ആദ്യ ജയം നേടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍റെ സ്വന്തം കൊമ്പന്മാർ. ഈ സീസണില്‍ അഞ്ച് ഗോളടിച്ച് പത്ത് ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ്, രണ്ട് ഗോളുകൾ നേടി പത്ത് ഗോൾ വഴങ്ങിയ ബംഗാളിനെക്കാൾ ഭേദമാണ്. മികച്ച രീതിയില്‍ ആക്രമിച്ച് കളിക്കാൻ കഴിയാത്തതാണ് ഇരുടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. ലീഗിലെ ഏറ്റവും കുറച്ച് ഷോട്ടുകൾ പായിച്ച ടീമാണ് ബ്ലാസ്റ്റേഴ്‌സ്(39). 48 ഷോട്ടുകളുമായി ബംഗാൾ ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നിലുണ്ട്.

കളിച്ച മത്സരങ്ങളിലെല്ലാം മികച്ച തുടക്കം ലഭിച്ചിട്ടും ആ മികവ് മത്സരാവസാനം വരെ കൊണ്ടുപോകാൻ ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും കഴിഞ്ഞിട്ടില്ല. ഇരുടീമുകളും വഴങ്ങിയ പത്തില്‍ എട്ട് ഗോളുകളും മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ്. അതുകൊണ്ട് ഈ പോരായ്‌മ മറികടക്കാനാകും ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ശ്രമിക്കുക.

അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് 4-2ന്‍റെ തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. ലീഗില്‍ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബുകളാണ് ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നും ജയിച്ചില്ലെങ്കില്‍ ടീമിനുമേലുള്ള പ്രതീക്ഷ ആരാധകർ കൈവിടേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.