ഹൈദരാബാദ്: ഐഎസ്എല്ലില്‍ ജംഷഡ്‌പൂർ എഫ്‌സി മുംബൈ സിറ്റി എഫിസിയെ നേരിടും. ജംഷഡ്‌പൂരിന്‍റെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7.30-നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഗോൾ ശരാശരിയിലൂടെ ജംഷഡ്‌പൂരിന് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം . അതേസമയം ലീഗിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജംഷഡ്‌പൂരിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുന്നേറ്റ താരം സെർജിയോ കാസ്റ്റലിന്‍റെ അഭാവത്തില്‍ ജംഷഡ്‌പൂർ ഗോളടിക്കാന്‍ മറന്നുപോകുന്ന അവസ്ഥയാണ്. ഇതുവരെ കാസ്‌റ്റല്‍ അഞ്ച് ഗോൾ വീതം നേടിയപ്പോൾ മറ്റ് മുന്നേറ്റ താരങ്ങൾക്ക് ഓരോ ഗോൾ വീതം കണ്ടെത്താനെ ആയിട്ടുള്ളൂ. എട്ട് മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റാണ് ജംഷഡ്‌പൂരിനുള്ളത്.
-
Matchday in Jamshedpur, it is! <(°.°)>
— Mumbai City FC (@MumbaiCityFC) December 19, 2019 " class="align-text-top noRightClick twitterSection" data="
May the force be with #TheIslanders! 💙#JFCMCFC #StarWars #ApunKaTeam 🔵 pic.twitter.com/IiVDJJutwj
">Matchday in Jamshedpur, it is! <(°.°)>
— Mumbai City FC (@MumbaiCityFC) December 19, 2019
May the force be with #TheIslanders! 💙#JFCMCFC #StarWars #ApunKaTeam 🔵 pic.twitter.com/IiVDJJutwjMatchday in Jamshedpur, it is! <(°.°)>
— Mumbai City FC (@MumbaiCityFC) December 19, 2019
May the force be with #TheIslanders! 💙#JFCMCFC #StarWars #ApunKaTeam 🔵 pic.twitter.com/IiVDJJutwj
അതേസമയം നിലവിലെ ചാമ്പ്യന്‍മാരും പോയിന്‍റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുകയും ചെയ്യുന്ന ബംഗളൂരുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ. പ്രതിരോധ നിരയിലെ പാളിച്ചകളാണ് മുംബൈക്ക് വെല്ലുവിളിയാകുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോൾ വഴങ്ങിയ ടീമും മുംബൈയാണ്. 15 ഗോളുകളാണ് മുംബൈ വഴങ്ങിയത്. ടീമില്‍ തിരച്ചെത്തിയ പ്രതിരോധ താരം മറ്റൊ ഗ്രിഗി കഴിഞ്ഞ മത്സരത്തില്‍ സെല്‍ഫ് ഗോൾ വഴങ്ങിയതുള്‍പ്പടെ പരിശീലകന്‍ ജോർജെ കോസ്‌റ്റക്ക് തലവേദന സൃഷ്‌ടീക്കുന്നുണ്ട്.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റുമായി ജംഷഡ്‌പൂർ നാലാമതും ഇത്രയം മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി മുംബൈ അഞ്ചാമതുമാണ്. ഇതിന് മുമ്പ് നാല് തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ മൂന്ന് തവണയും ജംഷഡ്പൂരിനായിരുന്നു വിജയം. ഒരു തവണ മത്സരം സമനിലയിലായി.