ETV Bharat / sports

ISL: ഗോവയെ വീഴ്‌ത്തി ജംഷഡ്‌പൂര്‍ എഫ്‌സി; വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

നെരിജീസ് വാല്‍സ്‌കിസിന്‍റെ ഇരട്ട ഗോളാണ് ജംഷഡ്‌പൂരിന് വിജയമൊരുക്കിയത്. വിജയത്തോടെ ജംഷഡ്‌പൂര്‍ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

Jamshedpur fc beat fc Goa  ISL Jamshedpur beat Goa  Nerijus Valskis  ഗോവയെ വീഴ്‌ത്തി ജംഷഡ്‌പൂര്‍  നെരിജീസ് വാല്‍സ്‌കിസിന് ഇരട്ട ഗോൾ  ജോര്‍ദാന്‍ മുറേ
ISL: ഗോവയെ വീഴ്‌ത്തി ജംഷഡ്‌പൂര്‍ എഫ്‌സി; വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
author img

By

Published : Nov 27, 2021, 8:59 AM IST

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) കരുത്തരായ എഫ്‌.സി ഗോവയെ ഒന്നിനെതിരേ മൂന്നു ഗോളിന് വീഴ്ത്തി സീസണിലെ ആദ്യ വിജയം നേടി ജംഷഡ്‌പൂര്‍ എഫ്‌.സി. നെരിജീസ് വാല്‍സ്‌കിസിന്‍റെ ഇരട്ട ഗോളാണ് ജംഷഡ്‌പൂരിന് വിജയമൊരുക്കിയത്. ജോര്‍ദാന്‍ മുറേയും ജംഷഡ്‌പൂരിനായി ഗോൾ നേടി. എയ്‌റാം കാബ്രേറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്. 51-ാം മിനിറ്റില്‍ വാല്‍സ്‌കിസിന്‍റെ ഗോളിലൂടെ ജംഷഡ്‌പൂര്‍ ലീഡെടുത്തു. പത്ത് മിനിറ്റിന് ശേഷം വാല്‍സ്‌കിസ് വീണ്ടും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ മുറേയിലൂടെ ജംഷഡ്‌പൂര്‍ ലീഡ് മൂന്നാക്കി. നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെയാണ് കബ്രേറ ഗോവയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ഗോവയാണ് ആക്രമിച്ച് കളിച്ചത്. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ജംഷഡ്‌പൂര്‍ ആണെങ്കിലും മത്സരത്തിന്‍റെ 70 ശതമാനം പന്തടക്കം ഗോവക്കായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒട്ടനവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

ALSO READ: Ralf Rangnick: ആറ് മാസമുണ്ട്, മാഞ്ചസ്റ്ററില്‍ അത്‌ഭുതം സൃഷ്‌ടിക്കാൻ റാൽഫ് റാങ്‌നിക്ക്

ജയത്തോടെ ആദ്യ മത്സരത്തില്‍ സമനില നേടിയിരുന്ന ജംഷഡ്പുര്‍ നാല് പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതെത്തി. രണ്ടു മത്സരങ്ങളും തോറ്റ ഗോവ അവസാന സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.