ETV Bharat / sports

ISL | ഇഞ്ച്വറി ടൈമിൽ അപ്രതീക്ഷിത ഗോൾ ; മോഹൻ ബഗാൻ- ഹൈദരാബാദ് മത്സരം സമനിലയിൽ - ഇന്ത്യൻ സൂപ്പർ ലീഗ്

മത്സരത്തിന്‍റെ 12-ാം സെക്കന്‍റിൽ ഹ്യൂഗോ ബൗമസ് ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി

ISL Hyderabad FC vs ATK Mohun Bagan  ISL 2021-22  ISL Score  Indian super league update  മോഹൻ ബഗാൻ ഹൈദരാബാദ് മത്സരം സമനിലയിൽ  ഇന്ത്യൻ സൂപ്പർ ലീഗ്  ഐഎസ്എൽ 2021
ISL: ഇഞ്ച്വറി ടൈമിൽ അപ്രതീക്ഷിത ഗോൾ; മോഹൻ ബഗാൻ- ഹൈദരാബാദ് മത്സരം സമനിലയിൽ
author img

By

Published : Jan 6, 2022, 11:43 AM IST

ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ എടികെ മോഹൻ ബഗാൻ- ഹൈദരാബാദ് എഫ് സി മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഇഞ്ച്വറി ടൈമിലാണ് ഹൈദരാബാദ് സമനില ഗോൾ നേടിയത്.

മത്സരത്തിന്‍റെ 12-ാം സെക്കന്‍റിൽ ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഗോൾ നേടി മോഹൻ ബഗാൻ ഹൈദരാബാദിനെ ഞെട്ടിച്ചു. ഡേവിഡ് വില്യംസിന്‍റെ വകയായിരുന്നു ഗോൾ. ഹ്യൂഗോ ബൗമസിന്‍റെ പാസ് സ്വീകരിച്ച വില്യംസ് മനോഹരമായൊരു ലോങ് റേഞ്ചറിലൂടെ ഗോൾ സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ഹൈദരാബാദ് ഉണർന്നുകളിച്ചു. ഇതിന്‍റെ ഫലമായി18-ാം മിനിറ്റിൽ ഗോൾ നേടി തിരിച്ചടിച്ചു. സൂപ്പർ താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ വകയായിരുന്നു ഗോൾ. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണത്തോടെയാണ് പന്ത് തട്ടിയത്. പിന്നാലെ 64-ാം മിനിട്ടിൽ ജോണി കൗക്കോയിലൂടെ ബഗാൻ ലീഡ് നേടി. പിന്നാലെ സമനില ഗോളിനായി ഹൈദരാബാദ് ശ്രമിച്ചെങ്കിലും ബഗാന്‍റെ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല.

ALSO READ: Novak Djokovic | 'വാക്‌സിൻ മുഖ്യം' ; മത്സരത്തിനെത്തിയ ജോക്കോവിച്ചിന്‍റെ വിസ റദ്ദാക്കി ഓസ്ട്രേലിയ,സെർബിയയിലേക്ക് മടക്കിയയക്കും

ഇതോടെ വിജയം ഉറപ്പിച്ച ബഗാനെ ഞെട്ടിച്ചുകൊണ്ട് ഇഞ്ച്വറി ടൈമിൽ ഹൈദരാബാദ് സമനില ഗോൾ നേടി. തകർപ്പൻ ഹെഡറിലൂടെ ഹാവിയര്‍ സിവേറിയോയാണ് ഹൈദരാബാദിന്‍റെ രക്ഷകനായി എത്തിയത്.

വിജയത്തോടെ മുംബൈ സിറ്റി എഫ്.സിയെ മറികടന്ന് ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്‍റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 15 പോയന്‍റുള്ള മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.