ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) ഒഡിഷ എഫ്‌സിയെ തകർത്ത് തരിപ്പണമാക്കി ഹൈദരാബാദ് എഫ്‌സി. ചൊവ്വാഴ്‌ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്‍റെ വിജയം. ഇരട്ട ഗോളുകൾ നേടിയ ബർത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
-
FULL-TIME | #HFCOFC
— Indian Super League (@IndSuperLeague) December 28, 2021 " class="align-text-top noRightClick twitterSection" data="
Unreal dominance from @HydFCOfficial as they move to the 2nd spot in the table! 💪🔥#HeroISL #LetsFootball pic.twitter.com/y02w0XbND9
">FULL-TIME | #HFCOFC
— Indian Super League (@IndSuperLeague) December 28, 2021
Unreal dominance from @HydFCOfficial as they move to the 2nd spot in the table! 💪🔥#HeroISL #LetsFootball pic.twitter.com/y02w0XbND9FULL-TIME | #HFCOFC
— Indian Super League (@IndSuperLeague) December 28, 2021
Unreal dominance from @HydFCOfficial as they move to the 2nd spot in the table! 💪🔥#HeroISL #LetsFootball pic.twitter.com/y02w0XbND9
മത്സരം തുടങ്ങി ഒൻപതാം മിനിട്ടിൽ സെൽഫ് ഗോളിലൂടെയാണ് ഹൈദരാബാദ് ഗോൾ വേട്ട തുടങ്ങിയത്. എഡു ഗാർഷ്യ എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒഡിഷയുടെ താരം സൈലുങ്ങിന്‍റെ കാലിൽ തട്ടി ഗോൾ ആയി മാറുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ 16-ാം മിനിട്ടിൽ ഹൈദരാബാദിന്‍റെ ജുനാന്‍റെ സെൽഫ് ഗോളിലൂടെ ഒഡിഷ സമനില പിടിച്ചു.
-
Big Bart scored 2️⃣ goals against Odisha FC and now leads the golden boot race with 🎱 goals this season! 👏#HFCOFC #HeroISL #LetsFootball | @HydFCOfficial pic.twitter.com/qwEhVmmiW7
— Indian Super League (@IndSuperLeague) December 28, 2021 " class="align-text-top noRightClick twitterSection" data="
">Big Bart scored 2️⃣ goals against Odisha FC and now leads the golden boot race with 🎱 goals this season! 👏#HFCOFC #HeroISL #LetsFootball | @HydFCOfficial pic.twitter.com/qwEhVmmiW7
— Indian Super League (@IndSuperLeague) December 28, 2021Big Bart scored 2️⃣ goals against Odisha FC and now leads the golden boot race with 🎱 goals this season! 👏#HFCOFC #HeroISL #LetsFootball | @HydFCOfficial pic.twitter.com/qwEhVmmiW7
— Indian Super League (@IndSuperLeague) December 28, 2021
സമനിലയിലായതോടെ പ്രതിരോധിച്ച് കളിച്ച ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ഒഗ്‌ബെച്ചെ ഗോൾ നേടി. എഡു ഗാർഷ്യയുടെ കോർണറിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയായിരുന്നു താരത്തിന്‍റെ ഗോൾ. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.
ALSO READ: ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമാവാന്‍ അശ്വിനും; അന്തിമ പട്ടികയില്‍ നാല് പേര്‍
രണ്ടാം പകുതിയിൽ ഹൈദരാബാദ് ആക്രമണം കുടുതൽ കടുപ്പിച്ചു. 54-ാം മിനിറ്റിൽ എഡു ഗാർഷ്യയുടെ ഗോളിലൂടെ ഹൈദരാബാദ് രണ്ട് ഗോളിന് മുന്നിലെത്തി. പിന്നാലെ 60-ാം മിനിറ്റിൽ അങ്കിത് ജാദവിന്‍റെ പാസിലൂടെ ഒഗ്‌ബെച്ചെ രണ്ടാം ഗോളും നേടി. ഇതോടെ മത്സരത്തിൽ 4-1 ന്‍റെ കുറ്റൻ ലീഡ് ഹൈദരാബാദ് സ്വന്തമാക്കി.
-
Another match, another HOTM award for Bartholomew Ogbeche 🤩🏆#HFCOFC #HeroISL #LetsFootball pic.twitter.com/tFKP2dFNLJ
— Indian Super League (@IndSuperLeague) December 28, 2021 " class="align-text-top noRightClick twitterSection" data="
">Another match, another HOTM award for Bartholomew Ogbeche 🤩🏆#HFCOFC #HeroISL #LetsFootball pic.twitter.com/tFKP2dFNLJ
— Indian Super League (@IndSuperLeague) December 28, 2021Another match, another HOTM award for Bartholomew Ogbeche 🤩🏆#HFCOFC #HeroISL #LetsFootball pic.twitter.com/tFKP2dFNLJ
— Indian Super League (@IndSuperLeague) December 28, 2021
എന്നാൽ അതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഹൈദരാബാദ് തയ്യാറായിരുന്നില്ല. 72-ാം മിനിറ്റിൽ ജാവിയർ സിവേറിയോയിലൂടെ അഞ്ചാം ഗോളും, 86-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജാവോ വിക്‌ടർ ആറാം ഗോളും സ്വന്തമാക്കി. വിജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്കെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി ഒഡിഷ ഏഴാം സ്ഥാനത്താണ്.