ETV Bharat / sports

ഐഎസ്‌എല്‍: സമനിലക്കളി അവസാനിപ്പിക്കാന്‍ ഹൈദരാബാദ്; ജയിച്ച് മുന്നേറാന്‍ ബംഗളൂരു

ലീഗില്‍ തുടര്‍ച്ചയായി മൂന്ന് സമനിലകള്‍ വഴങ്ങിയ ഹൈദരാബാദ് ജയിച്ച് മുന്നേറുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബംഗളൂരു എഫ്‌സിയെ നേരിടാന്‍ എത്തുന്നത്

isl today news  bengaluru win news  hyderabad win news  ഹൈദരാബാദ് ജയിച്ചു വാര്‍ത്ത  ബംഗളൂരു ജയിച്ചു വാര്‍ത്ത  ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത
ഐഎസ്‌എല്‍
author img

By

Published : Jan 28, 2021, 5:46 PM IST

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സി, ബംഗളൂരു എഫ്‌സി പോരാട്ടം. ലീഗില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ അപരാജിത കുതിപ്പ് തുടരുന്ന ഹൈദരാബാദ് ഇത്തവണ ജയം മാത്രം ലക്ഷ്യമിട്ടാണ് ബംഗളൂരുവിനെ നേരിടാന്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില വഴങ്ങിയത് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സമനിലക്കളിക്ക് വിരാമമിട്ട് മുന്നോട്ടുള്ള കുതിപ്പ് തുടരാനാണ് പരിശീലകന്‍ മാന്വല്‍ മാര്‍ക്വിസിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദിന്‍റെ നീക്കം. ലീഗിലെ 13 മത്സരങ്ങില്‍ നിന്നും നാല് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 18 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. ബംഗളൂരുവിനെതിരെ ജയം സ്വന്തമാക്കിയാല്‍ ഹൈദരാബാദിന് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാം.

പ്രതിരോധത്തിന്‍റെ കോട്ട തീര്‍ത്താണ് ഹൈദരാബാദ് എഫ്‌സി ഓരോ മത്സരങ്ങളിലും എതിരാളികളെ നേരിടുന്നത്. സീസണില്‍ ഇതിനകം ആറ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നോട്ട് പോകാന്‍ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. അഡ്രിയാനെ സാന്‍റെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയാണ് ഹൈദരാബാദിന്‍റെ മറ്റൊരു പ്രത്യേകത. ഹാലിചരണും സാന്‍റെയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഹൈദരാബാദിനായി സെറ്റ് പീസുകള്‍ ഒരുക്കുന്നത്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ തുടക്കത്തിലേ ഗോള്‍ നേടി മുന്നേറാനാകും ഹൈദരാബാദ് എഫ്‌സിയുടെ നീക്കം.

  • It's a trip to the Tilak Maidan tonight, and the Blues have stepped up their preparations as we enter the business end of the League stages of the Indian Super League. Come on, BFC! #WeAreBFC #HFCBFC pic.twitter.com/84CAF3LS6J

    — Bengaluru FC (@bengalurufc) January 28, 2021 " class="align-text-top noRightClick twitterSection" data=" ">

കാര്‍ലോസ് കുഡ്രറ്റിനെ പുറത്താക്കിയ ശേഷം പരിശീലക വേഷത്തില്‍ പകരക്കാരനെ നിര്‍ത്തിയാണ് ബംഗളൂരു എഫ്‌സി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ലീഗില്‍ ഇതേവരെ 13 മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയങ്ങള്‍ മാത്രമാണ് ബംഗളൂരുവിന് സ്വന്തമാക്കാനായത്. 14 പോയിന്‍റുള്ള ബംഗളൂരു പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരുവിന് ലീഗില്‍ മുന്നേറാന്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമാണ്. ഒഡീഷക്കെതിരെ സമനിലയും ബ്ലാസ്റ്റേഴ്‌സിനെതിരെ പരാജയവും ഏറ്റുവാങ്ങിയ ശേഷമാണ് ഹൈദരാബാദിനെ നേരിടാന്‍ ബംഗളൂരു എത്തുന്നത്. ഇടക്കാല പരിശീലകന്‍ നൗഷാദ് മൂസയുടെ നേതൃത്വത്തില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുനില്‍ ഛേത്രിയും കൂട്ടരും.

ഇന്ന് രാത്രി 7.30ന് ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള ഐഎസ്‌എല്‍ പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും ഡിസ്‌നി+ഹോട്ട്‌സ്റ്റാറിന്‍റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലും മത്സരം തത്സമയം കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.