ETV Bharat / sports

ISL 2021: കുതിപ്പ് തുടർന്ന് ഹൈദരാബാദ്; ബെംഗളൂരുവിനെതിരെ ഒരു ഗോളിന്‍റെ വിജയം - ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ

ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി വിജയ ഗോൾ നേടിയത്.

ISL 2021  ISL HIGHLIGHTS  ISL 2021 update  BENGALARU FC  HYDRABAD FC beat BENGALARU  ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ്  ഐഎസ്എൽ 2021  ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ  സുനില്‍ ഛേത്രി
ISL 2021: കുതിപ്പ് തുടർന്ന് ഹൈദരാബാദ്; ബെംഗളൂരുവിനെതിരെ ഒരു ഗോളിന്‍റെ വിജയം
author img

By

Published : Dec 8, 2021, 10:48 PM IST

ബംബോലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബെംഗളൂരു എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഹൈദരാബാദ് എഫ്.സി. ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ടീമിനായി വിജയഗോള്‍ നേടിയത്. വിജയത്തോടെ ഹൈദരാബാദ് പോയന്‍റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഹൈദരാബാദിന്‍റെ സൗവിക് ചൗധരി ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

സുനില്‍ ഛേത്രിയടക്കമുള്ള മുന്നേറ്റനിരയുണ്ടായിട്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതാണ് ബെംഗളൂരുവിന്‍റെ തോൽവിക്ക് കാരണം. മത്സരത്തിന്‍റെ ആദ്യഘട്ടം മുതൽ ആക്രമിച്ചാണ് ഹൈദരാബാദ് കളിച്ചത്. പിന്നാലെ ഏഴാം മിനിട്ടിൽ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയിലൂടെ ഹൈദരാബാദ് ലീഡ് സ്വന്തമാക്കി.

ALSO READ: കോലി മാറി, രോഹിത് ഇന്ത്യയുടെ ഏകദിന നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഗോൾ വീണതിന് പിന്നാലെ ബെംഗളൂരു പ്രതിരോധം ശക്തമാക്കിയെങ്കിലും ആക്രമണ നിരയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാൻ സാധിച്ചില്ല. ഇടക്ക് ഇരു ടീമുകൾക്കും ഗോൾ നേടാനുള്ള അവസരം ലഭിച്ചുവെങ്കിലും അത് മുതലാക്കാനായില്ല. തോൽവിയോടെ ബെംഗളൂരു പോയന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് വീണു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.