ETV Bharat / sports

സമനില തെറ്റാതെ ഐഎസ്എല്‍; പ്ലേ ഓഫിലെത്താൻ സമനില തെറ്റണം

ലീഗ് തല മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കെത്തിയിട്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മുംബൈ സിറ്റി എഫ്‌സി മാത്രമാണ് ഇതേവരെ പ്ലേ ഓഫ്‌ യോഗ്യത സ്വന്തമാക്കിയത്.

author img

By

Published : Feb 11, 2021, 3:09 PM IST

ഐഎസ്‌എല്‍ പ്ലേ ഓഫ്‌ വാര്‍ത്ത  ഐഎസ്‌എല്‍ യോഗ്യത വാര്‍ത്ത  ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത  isl play off news  isl qualification news  isl today news
ഐഎസ്എല്‍

പനാജി: സമനിലകുരുക്കഴിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പ്ലേ ഓഫ് യോഗ്യത ആരെല്ലാം നേടുമെന്നറിയാന്‍ ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രം. നിലവിലെ സാഹചര്യത്തില്‍ ആദ്യ സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സി മാത്രമാണ് ഇതേവരെ പ്ലേ ഓഫ്‌ ഉറപ്പിച്ചത്. കരുത്തരായ എടികെ മോഹന്‍ബഗാന് പ്ലേ ഓഫ്‌ ഉറപ്പിക്കാന്‍ ഒരു സമനില മാത്രം മതി. നാല് മത്സരങ്ങള്‍ ബാക്കിയുള്ള എടികെ അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളും ഹൈദരാബാദ് എഫ്‌സിയും കരുത്തരായ മുംബൈ സിറ്റി എഫ്‌സിയുമാണ് എടികെയുടെ എതിരാളികള്‍. 16 മത്സരങ്ങളില്‍ നിന്നും 10 ജയവും നാല് സമനിലയും ഉള്‍പ്പെടെ 34 പോയിന്‍റുള്ള മുംബൈ സിറ്റി എഫ്‌സിക്കും നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനായി എടികെയും മുംബൈയും തമ്മിലാണ് പോരാട്ടം തുടരുമ്പോഴും മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി പ്രധാനമായും മൂന്ന് ടീമുകളാണ് പോരാടിക്കുന്നത്.

23 പോയിന്‍റുമായി ഒപ്പത്തിനൊപ്പമുള്ള എഫ്‌സി ഗോവയും ഹൈദരാബാദ് എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് പ്ലേ ഓഫ്‌ ലക്ഷ്യമിട്ട് മുന്നേറുന്ന മൂന്ന് പ്രധാന ടീമുകള്‍. പ്ലേ ഓഫിലെ മൂന്നും നാലും സ്ഥാനങ്ങള്‍ക്കായാണ് ഇവര്‍ മത്സരിക്കുന്നത്. 16 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും എട്ട് സമനിലയും വീതമുള്ള മൂന്ന് ടീമുകള്‍ക്കും നാല് മത്സരങ്ങള്‍ വീതമാണുള്ളത്. സ്‌പാനിഷ് തന്ത്രങ്ങളുമായി എഫ്‌സി ഗോവയും ഹൈദരാബാദ് എഫ്‌സിയും മുന്നേറുമ്പോള്‍ ഇന്ത്യന്‍ തന്ത്രങ്ങളാണ് നോര്‍ത്ത് ഈസ്റ്റിനെ നയിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സി ഇത്തവണ സ്‌പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസിന് കീഴില്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിയത്. കരുത്തരായി തുടങ്ങിയ ഹൈദരാബാദ് ഇടക്കാലത്ത് സമനിലക്കളികളുമായി മങ്ങിയെങ്കിലും നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ചെന്നൈയിന്‍ എഫ്‌സിക്കും എതിരായ മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ച് മുന്നേറി. തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറുന്ന ഹൈദരാബാദ് ഇത്തവണ പ്ലേ ഓഫ്‌ യോഗ്യത സ്വന്തമാക്കാന്‍ സാധ്യത കല്‍പ്പിക്കപെടുന്ന ടീമുകളില്‍ മുന്നിലാണ്. കിരീട പോരാട്ടത്തില്‍ മുമ്പിലുള്ള മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോള്‍ രഹിത സമനില പിടിച്ച ഹൈദരാബാദിന്‍റെ പ്രതിരോധവും ഗോള്‍വല കാക്കുന്ന കട്ടിമണിയും കരുത്തരാണ്. ലീഗില്‍ എടികെ മോഹന്‍ബഗാനും മുംബൈ സിറ്റി എഫ്‌സിക്കും താഴെ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ മൂന്നാമത്തെ ക്ലബാണ് ഹൈദരാബാദ്. എടികെക്ക് ഒമ്പതും മുംബൈക്ക് എട്ടും ഹൈദരാബാദിന് ആറും ക്ലീന്‍ ഷീറ്റുകളാണുള്ളത്. ലീഗില്‍ ഈസ്റ്റ് ബംഗാളിനെ കൂടാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ബഗാന്‍, എഫ്‌സി ഗോവ എന്നിവരാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. അരിഡാനെ സാന്‍റയും ഫ്രാന്‍സിസ്‌കോ സന്‍റാസയുമാണ് ഹൈദരാബാദിന്‍റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.

പ്ലേ ഓഫ്‌ സാധ്യത മുന്നില്‍ കണ്ട് മുന്നേറുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെയും എടികെ മോഹന്‍ബഗാനെയും പരാജയപ്പെടുത്താന്‍ സാധിച്ചത് നോര്‍ത്ത് ഈസ്റ്റിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ലീഗിലെ അടുത്ത മത്സരത്തില്‍ ദുര്‍ബലരായ ഒഡിഷ എഫ്‌സിയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ എതിരാളികള്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളെയും നോര്‍ത്ത് ഈസ്റ്റ് എതിരിടും. താരതമ്യേന ദുര്‍ബലരായ നാല് ടീമുകളെയും പരാജയപ്പെടുത്തി പ്ലേ ഓഫ്‌ സാധ്യത ഉറപ്പാക്കാനാകും നോര്‍ത്ത് ഈസ്റ്റിന്‍റെ ശ്രമം. അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ഡെഷോം ബ്രൗണാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതീക്ഷകള്‍ സജീവമാക്കുന്നത്. യുറുഗ്വന്‍ മുന്നേറ്റ താരം ഫെഡറിക്കോ ഗാലെഗോയുടെ ഇരട്ട ഗോളിലൂടെയാണ് ഗോവക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ജയം സ്വന്തമാക്കിയത്.

യുവ സ്‌പാനിഷ് പരിശീലകന്‍ ഫെറാണ്ടോയുടെ കീഴില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഗോവയും സമാന പ്രതീക്ഷകളാണ് ഈ സീസണില്‍ മുന്നോട്ട് വെക്കുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഐഎസ്‌എല്‍ പോരാട്ടങ്ങളില്‍ പ്രതീക്ഷിച്ച മുന്‍തൂക്കം നേടിയെടുക്കാന്‍ കഴിഞ്ഞ വര്‍ഷം പ്ലേ ഓഫ്‌ യോഗ്യത നേടിയ ഗോവക്കായിട്ടില്ല. കഴിഞ്ഞ വര്‍ഷം ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗോവ ഇത്തവണ പ്ലേ ഓഫിനായി നിര്‍ണായക പോരാട്ടം തുടരുകയാണ്. പരീശീലകന്‍ സെര്‍ജിയോ ലെബോറോ മുംബൈയുടെ പാളയത്തിലേക്ക് കൂടുമാറിയത് ഗോവക്ക് തിരിച്ചടിയായി. ചെന്നൈയിന്‍ എഫ്‌സി, ഒഡീഷ എഫ്‌സി, ബംഗളൂരു, ഹൈദരാബാദ് എന്നിവരുമായിട്ടാണ് ഗോവയുടെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍. ഇഗോര്‍ അംഗുലോ നയിക്കുന്ന മുന്നേറ്റമാണ് എഫ്‌സി ഗോവയുടെ കരുത്ത്. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച രണ്ടാമത്തെ ക്ലബാണ് ഗോവ. 16 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളാണ് ഗോവയുടെ പേരിലുള്ളത്.

സമനിലക്കളി തുടരുകയാണെങ്കില്‍ ഗോള്‍ ശരാശരിയടിസ്ഥാനമാക്കിയാകും പ്ലേ ഓഫ് യോഗ്യത നിര്‍ണയിക്കുക. അതിനാല്‍ തന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്വന്തമാക്കുന്ന ഗോളുകളുടെ എണ്ണം പോലും ഓരോ ടീമിനും നിര്‍ണാകമാകും. പോയിന്‍റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്ത് വരുന്ന ടീമുകള്‍ക്കാണ് പ്ലേ ഓഫ്‌ യോഗ്യത സ്വന്തമാക്കാന്‍ സാധിക്കുക. 34 പോയിന്‍റ് സ്വന്തമാക്കുന്ന ടീം നേരിട്ട് യോഗ്യത നേടും. കൂടുതല്‍ പോയിന്‍റുള്ള ടീം ഒന്നാമതായി യോഗ്യത സ്വന്തമാക്കും.

കടലാസിലെ സാധ്യതകള്‍

ലീഗിലെ പോയിന്‍റ് പട്ടകയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിക്കൊഴികെ ഇത്തവണ കടലാസില്‍ സാധ്യത ബാക്കിയാണ്. എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങുകയും കേരളാ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ജയിക്കുകയും ചെയ്‌താലെ കൊമ്പന്‍മാര്‍ക്ക് സാധ്യതയുള്ളൂ.

സമാന സാധ്യതയാണ് ഈസ്റ്റ് ബംഗാളിനും അവശേഷിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ മാത്രം അവശേഷിക്കുന്ന ബംഗളൂരു എഫ്‌സിക്കും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ചെന്നൈയിന്‍ എഫ്‌സിക്കും കരുത്തരായ ജംഷഡ്‌പൂര്‍ എഫ്‌സിക്കും നേരിയ സാധ്യത മാത്രമെ ബാക്കിയുള്ളൂ. മൂന്ന് ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇവയില്‍ ജയിച്ച് മുന്നേറിയാലെ മൂന്ന് ടീമുകളുടെയും പ്ലേ ഓഫ്‌ സാധ്യത നിലനില്‍ക്കൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.