മുംബൈ: ഐഎസ്എല്ലില്‍ നിർണായക മത്സരത്തില്‍ ജയിച്ച് ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയെയാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ ഏഴ് മിനിട്ട് മാത്രം ശേഷിക്കെ പ്രതിരോധതാരം ലൂസിയാന്‍ ഗോയിനാണ് ചെന്നൈയിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
-
.@ChennaiyinFC win the virtual quarter-final! #MCFCCFC #HeroISL #LetsFootball pic.twitter.com/rPAtVHySub
— Indian Super League (@IndSuperLeague) February 21, 2020 " class="align-text-top noRightClick twitterSection" data="
">.@ChennaiyinFC win the virtual quarter-final! #MCFCCFC #HeroISL #LetsFootball pic.twitter.com/rPAtVHySub
— Indian Super League (@IndSuperLeague) February 21, 2020.@ChennaiyinFC win the virtual quarter-final! #MCFCCFC #HeroISL #LetsFootball pic.twitter.com/rPAtVHySub
— Indian Super League (@IndSuperLeague) February 21, 2020
അതേസമയം രണ്ടാം പകുതിയില്‍ 54-ാം മിനിട്ടില്‍ മധ്യനിര താരം സൗരവ് ദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് മുംബൈ മത്സരം പൂർത്തിയാക്കിയത്. മത്സരം ജയിച്ചതോടെ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാനുള്ള ചെന്നൈയിന്‍റെ സാധ്യത വർദ്ധിച്ചു. ഇരു ടീമുകളും പ്ലേ ഓഫ് യോഗ്യത ലക്ഷ്യമിട്ടാണ് മുംബൈയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ചെന്നൈയിനെ കൂടാതെ ഗോവ എഫ്സി, ബംഗളൂരു എഫ്സി, എടികെ എന്നിവർ നേരത്തെ യോഗ്യത സ്വന്തമാക്കിയരുന്നു. പ്ലേ ഓഫ് മത്സരങ്ങൾക്ക് ഫെബ്രുവരി 29-ന് തുടക്കമാകും.