ബെംഗളൂരു : സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സ് എഫ്.സിയുമായി കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. രണ്ട് വർഷത്തേക്കാണ് കരാർ. കരാർ പ്രകാരം റേഞ്ചേഴ്‌സ് അക്കാദമി ബെംഗളൂരുവില്‍ ഫുട്ബോള്‍ സ്കൂള്‍ തുടങ്ങും. പുതിയ താരങ്ങളെ കണ്ടെത്തുന്നതിനായി റേഞ്ചേഴ്‌സിന്‍റെ നേതൃത്വത്തിൽ വിവിധ ട്രെയിനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ധാരണയുണ്ട്. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡാണ് നിലവില്‍ റേഞ്ചേഴ്‌സ് എഫ്.സിയുടെ പരിശീലകന്‍.
സ്‌കോട്ടിഷ് ക്ലബുമായി കരാർ ഒപ്പ് വെച്ച് ബെംഗളൂരു എഫ്.സി
രണ്ടു വര്‍ഷത്തേക്കുള്ള കരാറിൽ, ബെംഗളൂരുവില്‍ ഫുട്ബോള്‍ സ്കൂള്‍ തുടങ്ങാനും പദ്ധതിയുണ്ട്