പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി കേരളാ ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സി പോരാട്ടം. ലീഗില്‍ ആദ്യ ജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. അതേസമയം ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവുമായി ഹൈദരാബാദ് എഫ്‌സി എട്ടാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയാണ് ഹൈദരാബാദിനെ നേരിടാന്‍ ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.
മറുഭാഗത്ത് മുംബൈയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് ഹൈദരബാദ് എഫ്‌സി. ബംബോളിം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം. മത്സരം ഡിസ്‌നി+ഹോട്ട്സ്റ്റാറിലും സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലും തത്സമയം കാണാം.