ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ പോരാട്ടം. സീസണില്‍ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇരു ടീമുകളുടെയും ലക്ഷ്യം ആദ്യ ജയമായതിനാല്‍ പോരാട്ടം കനക്കും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. എഫ്‌സി ഗോവയും അവസനാ മത്സരത്തില്‍ സമനില വഴങ്ങി. നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തും ഗോവ ഒമ്പതാം സ്ഥാനത്തുമാണ്.
-
With just 3️⃣ points in as many matches, which team can produce some much needed ✨ to come out trumps in #FCGKBFC?
— Indian Super League (@IndSuperLeague) December 6, 2020 " class="align-text-top noRightClick twitterSection" data="
Here's our preview for @FCGoaOfficial 🆚 @KeralaBlasters 👇#HeroISL #LetsFootballhttps://t.co/ZJdHQyVIN1
">With just 3️⃣ points in as many matches, which team can produce some much needed ✨ to come out trumps in #FCGKBFC?
— Indian Super League (@IndSuperLeague) December 6, 2020
Here's our preview for @FCGoaOfficial 🆚 @KeralaBlasters 👇#HeroISL #LetsFootballhttps://t.co/ZJdHQyVIN1With just 3️⃣ points in as many matches, which team can produce some much needed ✨ to come out trumps in #FCGKBFC?
— Indian Super League (@IndSuperLeague) December 6, 2020
Here's our preview for @FCGoaOfficial 🆚 @KeralaBlasters 👇#HeroISL #LetsFootballhttps://t.co/ZJdHQyVIN1
കേരള ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്. ഗോളവസരങ്ങൾ സൃഷ്ടിക്കാൻ മധ്യനിരക്ക് കഴിയാത്തത് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. മുന്നേറ്റ നിരയിൽ ഗാരി ഹൂപ്പറിന് ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകുന്നുമില്ല. ആദ്യ പകുതിയിൽ പുറത്തെടുക്കുന്ന പ്രകടന മികവ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് നിലനിർത്താൻ സാധിക്കുന്നില്ല. ഗോൾ അടിച്ച ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സെർജിയോ സിഡോഞ്ച അവസാന മത്സരത്തിൽ പരിക്കേറ്റ് പുറത്തായതും, ദീർഘനാൾ താരത്തിന് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുന്നതും ടീമിന് തിരിച്ചടിയാണ്.
ലീഗിലെ ഉദ്‌ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും സമനില വഴങ്ങി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ രണ്ടാമത്തെ മത്സരത്തില്‍ ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. രണ്ടാം പകുതിയിൽ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. മത്സരത്തിന്‍റ അവസാന മിനിറ്റിൽ ഇദ്രിസില്ലയിലൂടെയാണ് നോർത്ത് ഈസ്റ്റ് സമനില സ്വന്തമാക്കിയത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ മുന്നേറ്റ താരം ഈഗോർ അംഗുലോയാണ് എഫ്‌സി ഗോവയുടെ കരുത്ത്. ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ ഇന്ത്യൻ താരമായ ബ്രാണ്ടൻ ഫെർണാണ്ടസിന്‍റെ സാന്നിധ്യം ഗോവക്ക് കരുത്തേകും. ആക്രമിച്ച് കളിക്കുന്ന മുന്നേറ്റ നിര ഗോവക്ക് ഗുണം ചെയ്യും. ബ്ലാസ്റ്റേഴ്‌സിന് സമാനമായി രണ്ടു സമനിലയും ഒരു തോൽവിയും വഴങ്ങി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് എഫ്‌സി ഗോവ. ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ സമനിലയിൽ തളച്ചായിരുന്നു എഫ്‌സി ഗോവയുടെ അരങ്ങേറ്റം. ഇരട്ട ഗോള്‍ സ്വന്തമാക്കിയ ഇഗോര്‍ അംഗുലോയാണ് ഗോവയുടെ രക്ഷകനായത്.