ETV Bharat / sports

ISL: ഓണ്‍ ഗോള്‍ തുണയായി; ഈസ്റ്റ് ബംഗാളിനെതിരെ ബെംഗളൂരുവിന് സമനില

author img

By

Published : Jan 4, 2022, 10:52 PM IST

തോങ്‌ഖോസിയം ഹാവോകിപ്പ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടപ്പോള്‍ സൗരവ് ദാസിന്‍റെ ഓണ്‍ ഗോളാണ് ബെംഗളൂരുവിന്‍റെ പട്ടികയിലുള്ളത്.

ISL 2021-22  ISL Highlights  Bengaluru FC and SC East Bengal  എസ്‌സി ഈസ്റ്റ് ബംഗാള്‍-ബെംഗളൂരു എഫ്‌സി  ഐഎസ്‌എല്‍
ISL: ഓണ്‍ ഗോള്‍ തുണയായി; ഈസ്റ്റ് ബംഗാളിനെതിരെ ബെംഗളൂരുവിന് സമനില

പനജി: ഐഎസ്‌എല്ലില്‍ എസ്‌സി ഈസ്റ്റ് ബംഗാളിനെതിരെ ബെംഗളൂരു എഫ്‌സിയെ സമനിലയില്‍ രക്ഷപ്പെട്ടു. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരും സംഘവും സമനിലയില്‍ പിരിഞ്ഞത്.

തോങ്‌ഖോസിയം ഹാവോകിപ്പ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടപ്പോള്‍ സൗരവ് ദാസിന്‍റെ ഓണ്‍ ഗോളാണ് ബെംഗളൂരുവിന് തുണയായത്.

മത്സരത്തിന്‍റെ 28ാം മിനിട്ടിലാണ് ബെംഗളൂരുവിനെ ഞെട്ടിച്ച് ഹാവോകിപ്പിന്‍റെ ഗോള്‍ നേട്ടം. വാഹെങ്ബം ലുവാങ്ങിന്‍റെ പാസില്‍ നിന്നാണ് ഹാവോകിപ്പിന്‍റെ ഗോള്‍ പിറന്നത്.

56ാം മിനിട്ടിലാണ് സൗരവ് ദാസിന്‍റെ ഓണ്‍ ഗോള്‍ ബെംഗളൂരുവിന് സമനില നേടിക്കൊടുത്തത്. താരത്തിന്‍റെ ക്ലിയറന്‍സ് അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ നേടാന്‍ ഇരു സംഘവും ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

also read: SA Vs IND: വാണ്ടറേഴ്‌സില്‍ ശാര്‍ദുലിന്‍റെ മിന്നല്‍; അപൂര്‍വ്വ നേട്ടങ്ങള്‍

ഈ സമനിലയോടെ 10 മത്സരങ്ങളില്‍ 10 പോയിന്‍റോടെ ബെംഗളൂരു എട്ടാം സ്ഥാനത്ത് തുടരുകയാണ്. 9 മത്സരങ്ങളില്‍ 5 പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്. സീസണില്‍ ഇതേവരെ ഒരു വിജയം പോലും നേടാന്‍ സംഘത്തിനായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.