പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് എടികെ മോഹന്‍ബഗാന്‍, ഒഡീഷ എഫ്‌സി പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ഫെത്തോര്‍ഡാ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗില്‍ ആദ്യ ജയം തേടി ഇറങ്ങുന്ന ഒഡീഷക്ക് നിലവിലെ ചാമ്പ്യന്‍മാരായ എടികെയെ നേരിടുക വെല്ലുവിളിയാകും. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച എടികെ മികച്ച ഫോമിലാണ്.
-
.@atkmohunbaganfc look to maintain their red-hot form while @OdishaFC eye first win of the season!
— Indian Super League (@IndSuperLeague) December 3, 2020 " class="align-text-top noRightClick twitterSection" data="
Read our #ATKMBOFC preview to know more about tonight's #HeroISL clash 👇#LetsFootball https://t.co/mg6xzJluAP
">.@atkmohunbaganfc look to maintain their red-hot form while @OdishaFC eye first win of the season!
— Indian Super League (@IndSuperLeague) December 3, 2020
Read our #ATKMBOFC preview to know more about tonight's #HeroISL clash 👇#LetsFootball https://t.co/mg6xzJluAP.@atkmohunbaganfc look to maintain their red-hot form while @OdishaFC eye first win of the season!
— Indian Super League (@IndSuperLeague) December 3, 2020
Read our #ATKMBOFC preview to know more about tonight's #HeroISL clash 👇#LetsFootball https://t.co/mg6xzJluAP
ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെയും പിന്നാലെ ഈസ്റ്റ് ബംഗാളിനെയും മുട്ടുകുത്തിച്ചാണ് എടികെയുടെ കുതിപ്പ്. രണ്ട് മത്സരങ്ങളിലും ക്ലിന്‍ഷീറ്റ് സ്വന്തമാക്കാനും എടികെക്ക് സാധിച്ചു. സന്ദേശ് ജിങ്കന്‍റെ നേതൃത്വത്തിലുള്ള എടികെയുടെ പ്രതിരോധം ഇത്തവണ ശക്തമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇത് കാണാനും സാധിച്ചു. തുടര്‍ ജയങ്ങളാണ് എടികെ ലക്ഷ്യമിടുന്നതെന്ന് പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് ഹെബ്ബാസ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
സീസണില്‍ തുടക്കത്തില്‍ തന്നെ ഹാട്രിക്ക് ജയമാണ് ചാമ്പ്യന്‍മാര്‍ ഇന്ന് ലക്ഷ്യമിടുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ എടികെക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് എത്താന്‍ സാധിക്കും.
അതേസമയം മറുഭാഗത്ത് ഒരു പരാജയവും ഒരു സമനിലയും ഏറ്റുവാങ്ങിയ ഒഡീഷ എഫ്‌സി പട്ടികയില്‍ 10ാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്‍റ് മാത്രമാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോള്‍ വഴങ്ങിയ ഒഡീഷയുടെ പ്രതിരോധത്തിലെ വിള്ളലുകള്‍ ഇതിനകം പരിഹരിക്കേണ്ടതുണ്ട്. രണ്ട് ഗോളുകള്‍ പെനാല്‍ട്ടിയിലൂടെയും ഒരു ഗോള്‍ പ്രതിരോധത്തിലെ പിഴവിലൂടെയുമാണ് സംഭവിച്ചത്.