ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി പരിശീലകന്‍ ജോൺ ഗ്രിഗറിയെ പുറത്താക്കി. നിലവില്‍ ഐഎസ്എല്ലില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍. 2017-18 സീസണിൽ 65-കാരനായ ഗ്രിഗറിയുടെ കീഴില്‍ ചെന്നൈയിന്‍ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നായി ഒരു ജയം മാത്രമാണ് മുന്‍ ചാമ്പ്യന്‍മാർ നേടിയത്. മോശം പ്രകടനം കാഴ്ച്ചവെച്ച ഈ സീസണില്‍ അഞ്ച് പോയന്‍റ് മാത്രമാണ് ചെന്നൈയിനുള്ളത്. ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ പരാജയം രുചിച്ച ക്ലബ് രണ്ടെണ്ണത്തില്‍ സമനില പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ ലീഗിലെ പുതുമുഖങ്ങളും അവസാന സ്ഥാനക്കാരുമായ ഹൈദരാബാദിനോട് ചെന്നൈയിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് പരിശീലകനെ പുറത്താക്കാന്‍ ചെന്നൈയിന്‍ തീരുമാനിച്ചത്.
ഗ്രിഗറിയുടെ സേവനങ്ങൾക്ക് ആത്മാർത്ഥമായി നന്ദി പറയാൻ ക്ലബ് ആഗ്രഹിക്കുന്നുവെന്ന് ഇതുസംബന്ധിച്ച പ്രസ്ഥാവനയില്‍ ക്ലബ് അധികൃതർ വ്യക്തമാക്കി. മികച്ച രീതിയിൽ നയിച്ചു. രണ്ടാമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിത്തന്നു. അങ്ങനെ എ.എഫ്.സി കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഐ.എസ്.എൽ ക്ലബ്ബായും അദ്ദേഹം ഞങ്ങളെ മാറ്റി. 2019 ലെ സൂപ്പർ കപ്പ് ഫൈനലിലെത്തി. ജോണിന്‍റെ ഭാവി പരിശ്രമങ്ങളിൽ ഏറ്റവും മികച്ചത് നേരുന്നുവെന്നായിരുന്നു ക്ലബിന്‍റെ പ്രതികരണം. ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവർക്കും ശരിയെന്ന് തോന്നുന്ന തീരുമാനമാണ് എടുത്തതെന്നും പ്രസ്താവനയില്‍ കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിയോട് ടീം 0-3ന് തോറ്റതിനെ തുടർന്ന് ഗ്രിഗറി രാജിവെക്കുമെന്ന് സൂചന നൽകിയിരുന്നു,