ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലും വിജയിച്ച് ഒഡീഷാ എഫ്‌സി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓഡീഷ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബൈയെ പരാജയപ്പെടുത്തി. 47-ാം മിനുറ്റില്‍ അരിഡാനെയും 74-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസുമാണ് മുംബൈയുടെ വല ചലിപ്പിച്ചത്.
-
The Islanders were outclassed on all fronts by @OdishaFC tonight!#OFCMCFC #HeroISL #LetsFootball pic.twitter.com/g1bA8LNlzb
— Indian Super League (@IndSuperLeague) January 11, 2020 " class="align-text-top noRightClick twitterSection" data="
">The Islanders were outclassed on all fronts by @OdishaFC tonight!#OFCMCFC #HeroISL #LetsFootball pic.twitter.com/g1bA8LNlzb
— Indian Super League (@IndSuperLeague) January 11, 2020The Islanders were outclassed on all fronts by @OdishaFC tonight!#OFCMCFC #HeroISL #LetsFootball pic.twitter.com/g1bA8LNlzb
— Indian Super League (@IndSuperLeague) January 11, 2020
ഇരു ടീമുകൾക്കും ആദ്യ പകുതിയില്‍ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല. ലീഗിലെ ഈ സീസണില്‍ ഒഡീഷയുടെ അഞ്ചാമത്തെ ജയമാണ് ഇത്. 12 മത്സരങ്ങളില്‍ നിന്നായി 18 പോയിന്‍റാണ് ഓഡീഷക്കുള്ളത്. മത്സരത്തില്‍ തോറ്റെങ്കിലും 16 പോയിന്‍റുമായി മുംബൈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 24 പോയിന്‍റുമായി ഗോവ എഫ്‌സി ഒന്നാം സ്ഥാനത്തും 22 പോയിന്‍റുമായി ബംഗളൂരു രണ്ടാം സ്ഥാനത്തുമാണ്.
-
Thanking the @OdishaFC fans for their amazing support, @GombauJosep discusses tonight's victory ⬇#OFCMCFC #HeroISL #LetsFootballhttps://t.co/rZBxaTcP7p
— Indian Super League (@IndSuperLeague) January 11, 2020 " class="align-text-top noRightClick twitterSection" data="
">Thanking the @OdishaFC fans for their amazing support, @GombauJosep discusses tonight's victory ⬇#OFCMCFC #HeroISL #LetsFootballhttps://t.co/rZBxaTcP7p
— Indian Super League (@IndSuperLeague) January 11, 2020Thanking the @OdishaFC fans for their amazing support, @GombauJosep discusses tonight's victory ⬇#OFCMCFC #HeroISL #LetsFootballhttps://t.co/rZBxaTcP7p
— Indian Super League (@IndSuperLeague) January 11, 2020
അതേസമയം ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ജയിക്കാനായത് ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഒഡീഷയുടെ പരിശീലകന്‍ ജോസഫ് ഗോംബു പറഞ്ഞു. മുംബൈക്ക് എതിരെ രണ്ടാം പകുതിയില്‍ നേരത്തെ ഗോൾ നേടാനായത് കാരണം മത്സരത്തില്‍ മുന്‍തൂക്കം ലഭിച്ചു. മത്സരത്തില്‍ ഉടനീളം ടീം മികച്ച പ്രകടനമാണ് നടത്തിയത്. ആക്രമണ ഫുട്ബോൾ കാഴ്ച്ചവെക്കാനായി. ഇനി ആറ് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. ഒരോ മത്സരവും വ്യത്യസ്തമാണ്. കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിലും ടീം നല്ല രീതിയില്‍ കളിച്ചു. ആരാധകരില്‍ നിന്നും ലഭിക്കുന്ന പിന്തുണക്ക് നന്ദി പറയാനും ഗോംബു മറന്നില്ല.
11 പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടക്കുന്ന മത്സരത്തില്‍ എടികെയെ നേരിടും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.