പനാജി: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ മുംബൈ സിറ്റി എഫ്‌സിക്കു വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു മുംബൈ ബംഗാളിനെ പരാജയപ്പെടുത്തിയത്. ആദം ലെ ഫോണ്‍ഡ്രെ, ഹെർനാൻ എന്നിവരാണ് മുംബൈയ്ക്കായി പൊരുതിയത്.
ആദ്യമായി ഐഎസ്എൽ ടൂർണമെന്‍റിൽ ഇറങ്ങിയ ഈസ്റ്റ് ബംഗാളിന്‍റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോടിനാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്. മൂന്ന് കളികളിൽ നിന്ന് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ മുംബൈ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്.