ഐ ലീഗിൽ ചാമ്പ്യന്മാരാകാനൊരുങ്ങി ചെന്നൈ സിറ്റി. അവേശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണം ജയിച്ചാല്‍ കിരീടം ചെന്നൈക്ക് ഉറപ്പിക്കാം.
ചെന്നൈയുടെ സാധ്യതകൾ ഇങ്ങനെ
പതിനൊന്ന് ടീമുകള്‍ കളിക്കുന്ന ഐ-ലീഗില്‍ പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 40 പോയിന്റുമായി ചെന്നൈ സിറ്റിയാണ് നിലവില്‍ ഒന്നാമത്.17 മത്സരങ്ങള്‍ വീതം കളിച്ച് 33 പോയിന്റുമായി ഈസ്റ്റ് ബംഗാളും റിയല്‍ കശ്മീരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഒറ്റനോട്ടത്തില്‍ ചെന്നൈക്ക് തന്നെയാണ് കിരീട സാധ്യതയേറെയും. ഇനി ശേഷിക്കുന്നമത്സരങ്ങള്‍ ചര്‍ച്ചിലിനെതിരെ എവേ ഗ്രൗണ്ടിലും മിനര്‍വ പഞ്ചാബിനെതിരെ സ്വന്തം ഗ്രൗണ്ടിലുമാണ്. ഇതില്‍ ഒരു ജയം മാത്രം മതി ചെന്നൈക്ക് കിരീടമുറപ്പിക്കാന്‍. ഇനി രണ്ടിലും സമനിലയായാലും നിലവിലെ സാഹചര്യത്തില്‍ ചൈന്നൈക്ക് കിരീടം നേടാം.
അതേ സമയം ഈസ്റ്റ് ബംഗാളിനും റിയല്‍ കശ്മീരിനും വിചാരിക്കുന്നത്ര എളുപ്പമല്ല കാര്യങ്ങള്‍. ചെന്നൈ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ തോല്‍ക്കുന്നതിനൊപ്പം അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇവർ ജയിക്കുകയും വേണം. എന്നാല്‍വ്യാഴാഴ്ചഈസ്റ്റ് ബംഗാളും-റിയല്‍ കശ്മീരും തമ്മിലുള്ള പോരാട്ടത്തിൽതോല്‍ക്കുന്നയാള്‍ കിരീടപ്പോരാട്ടത്തിന് പുറത്താകും. എന്നാല്‍ മത്സരം സമനിലയായാല്‍ ഇരു ടീമുകള്‍ക്കും വീണ്ടും സാധ്യതയുണ്ട്. അതേസമയം തൊട്ടടുത്ത ദിവസമാണ് ചര്‍ച്ചിലിനെതിരെ ചെന്നൈയുടെമത്സരം. രണ്ട് മത്സരങ്ങളും ചെന്നൈ തോല്‍ക്കുകയും അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ ഈസ്റ്റ് ബംഗാളിനോ റിയല്‍ കശ്മീരിനോ കിരീടം നേടാം.