വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി- എടികെ മോഹന്‍ബഗാന്‍ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. അരിഡാന സാന്‍റാനയും റൊണാള്‍ഡ് ആല്‍ബെര്‍ഗും ഹൈദരാബാദിനായി വല കുലുക്കി. മന്‍വീര്‍ സിങ്, പ്രിതം കൊട്ടാല്‍ എന്നിവര്‍ എടികെക്ക് വേണ്ടിയും ഗോളടിച്ചു. ഡിഫന്‍ഡര്‍ ചിങ്ക്ളന്‍ സന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഹൈദരാബാദിന് തരിച്ചടിയായി. എടികെയുടെ ഡേവിഡ് വില്യംസിനെ ഫൗള്‍ ചെയ്‌തതിനാണ് സനക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പത്ത് പേരായി ചുരുങ്ങിയിട്ട് പോലും ഹൈദരാബാദിന്‍റെ പോരാട്ട വീര്യത്തിന് ഒട്ടും കുറവുണ്ടായില്ല.
-
Match Report | #HFCATKMB @HydFCOfficial, @atkmohunbaganfc play out a pulsating draw in Vasco. #HeroISL #LetsFootball https://t.co/oqMSFt5k0O
— Indian Super League (@IndSuperLeague) February 22, 2021 " class="align-text-top noRightClick twitterSection" data="
">Match Report | #HFCATKMB @HydFCOfficial, @atkmohunbaganfc play out a pulsating draw in Vasco. #HeroISL #LetsFootball https://t.co/oqMSFt5k0O
— Indian Super League (@IndSuperLeague) February 22, 2021Match Report | #HFCATKMB @HydFCOfficial, @atkmohunbaganfc play out a pulsating draw in Vasco. #HeroISL #LetsFootball https://t.co/oqMSFt5k0O
— Indian Super League (@IndSuperLeague) February 22, 2021
മത്സരം സമനിലയിലായതോടെ ലീഗില്‍ ടേബിള്‍ ടോപ്പറായ എടികെയുടെ മുന്‍തൂക്കം ആറ് പോയിന്‍റായി വര്‍ദ്ധിച്ചു. രണ്ടാം സ്ഥാനത്തുള്ള മുംബൈക്ക് 34 പോയിന്‍റാണുള്ളത്. ലീഗിലെ ആദ്യപാദ മത്സരത്തില്‍ എടികെയും ഹൈദരാബാദും നേര്‍ക്കുനേര്‍ വന്നപ്പോഴും സമനിലയായിരുന്നു ഫലം. അന്ന് ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഹൈദരാബാദ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. പ്ലേ ഓഫ് യോഗ്യതക്കായി ഹൈദരാബാദിനൊപ്പം മൂന്നാം സ്ഥാനത്തുള്ള ഗോവയും അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് മത്സരിക്കുന്നത്.